തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ശരത്ചന്ദ്ര പ്രസാദിനൊപ്പം പ്രചാരണത്തിന് കുപ്രസിദ്ധ ഗുണ്ടയും. 40 ഓളം കേസുകളിലെ പ്രതി പഞ്ചായത്ത് ഉണ്ണിയാണ് സ്ഥാനാര്‍ഥിക്കായി പ്രചാരണത്തില്‍ പങ്കെടുക്കുന്നത്.
രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്ത ശരത്ചന്ദ്ര പ്രസാദിന്റെ വാഹന പ്രചാരണ പരിപാടിയിലായിരുന്നു പഞ്ചായത്ത് ഉണ്ണി പങ്കെടുത്തത്. നാല് തവണയിലേറെ കാപ്പാ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. ബൈക്കില്‍ കൊടികെട്ടിയാണ് സ്ഥാനാര്‍ഥിക്കായി ഗുണ്ട പ്രചാരണജാഥയില്‍ പങ്കെടുത്തത്.
എന്നാല്‍ ശരത്ചന്ദ്ര പ്രസാദ് ഇതുമായി ബന്ധപ്പെട്ട പ്രതികരണം ഇതുവരെ നടത്തിയിട്ടില്ല.എന്‍ഡിഎ , എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ ആരോപണവുമായി രംഗത്തെത്തി. കാപ്പാ കേസ് പ്രതിയുമായി യുഡിഎഫ് സ്ഥാനാര്‍ഥി ശരത് ചന്ദ്ര പ്രസാദിന് ബന്ധമുണ്ടെന്നാണ് ആരോപണം.മുന്‍ കേന്ദ്രസഹമന്ത്രി വി മുരളീധരനാണ് ഇവിടെ എന്‍ ഡി എ സ്ഥാനാര്‍ത്ഥി. കടകംപളളി സുരേന്ദ്രനാണ് സി പി എമ്മിനായി മത്സരരംഗത്തുളളത്.
















