കേരള മുസ്ലീം ജമാഅത്ത് സംസ്ഥാന സെക്രട്ടറി ഖലീല്‍ ബുഖാരി തങ്ങളുമായി കൂടിക്കാഴ്ച നടത്തി പ്രതിപക്ഷനേതാവ് വിഡി സതീശന്‍. കോഴിക്കോടെ വീട്ടിലാണ് കൂടിക്കാഴ്ച നടത്തിയത്. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷ നേതാവ് ഖലീല്‍ ബുഖാരി തങ്ങളുടെ വീട്ടിലെത്തിയത്. കഴിഞ്ഞ ദിവസം കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുമായും വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒരു മാസം മുമ്പാണ് ഖലീല്‍ ബുഖാരി തങ്ങളും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടന്നത്.
ഈ കൂടിക്കാഴ്ചകള്‍ക്ക് വലിയ രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. കാന്തപുരവും എപി വിഭാഗവും സമദൂര നിലപാടാണ് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായതാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ മതനിരപേക്ഷതയും വികസന കാഴ്ചപ്പാടും ജനാധിപത്യബോധവും ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന് ഖലീല്‍ ബുഖാരി തങ്ങള്‍ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയുടെ മറ്റ് വിശദാംശങ്ങള്‍ അദ്ദേഹം പരസ്യപ്പെടുത്തിയിട്ടില്ല.
















