
തിരുവനന്തപുരം :നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ബിജെപി.തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സര്‍ക്കാര്‍ ചിഹ്നം ഉപയോഗിച്ചെന്ന് പരാതി നല്‍കി .ഔദ്യോഗിക ലെറ്റര്‍ പാഡില്‍ പിന്തുണ തേടി വീടുകളില്‍ കത്ത് വിതരണം ചെയ്‌തെന്ന് പരാതിയില്‍ പറയുന്നു.
നേമം നിയോജക മണ്ഡലത്തിലെ ബിജെപി ലീഗല്‍ ഇന്‍ചാര്‍ജ് പ്രകാശ് ആര്‍.സിയാണ് മണ്ഡലം വരണാധികാരിക്ക് പരാതി നല്‍കിയത്.തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ വി.ശിവന്‍കുട്ടി സംസ്ഥാന മന്ത്രിയെന്ന തന്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വോട്ടര്‍മാരില്‍ അനധികൃത സ്വാധീനം ചെലുത്തിയതായി പരാതിയില്‍ പറയുന്നു.
മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ജനപ്രാതിനിധ്യ നിയമത്തിന്റെയും നഗ്നമായ ലംഘനമാണ് നടന്നത്.പരാതി പരിശോധിച്ച് വി.ശിവന്‍കുട്ടിക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.