ആന്ധ്രാപ്രദേശ്: ആന്ധ്രയിലെ മർകപുരം ജില്ലയിൽ യാത്രക്കാരുമായി പോയ ടൂറിസ്റ്റ് ബസ് അപകടത്തിൽപ്പെട്ടു. ടിപ്പറുമായി കൂട്ടിയിടിച്ച ബസും ടിപ്പറും കത്തിയെരിഞ്ഞു, 10 പേരാണ് വെന്ത് മരിച്ചത്. പെട്ടെന്നുള്ള തീപിടുത്തത്തിൽ ബസ് പൂർണ്ണമായും കത്തിനശിക്കുകയായിരുന്നു. റായവാരത്തിനടുത്താണ് സംഭവം. എതിരെ വന്ന ടിപ്പർ ലോറി ബസിൽ ഇടിക്കുകയായിരുന്നു എന്നാണ് വിവരം. അപകടസമയത്ത് ബസിൽ എത്ര പേർ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല.
പോലീസ് നൽകുന്ന വിവരങ്ങൾ പ്രകാരം ബസിലുണ്ടായിരുന്ന 12 പേർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു, 20-ൽ അധികം പേർക്കും ഗുരുതരമായ പൊള്ളലാണ്.ഫയർഫോഴ്‌സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന് പോലീസ് പറയുന്നു.
ഹൈദരാബാദിൽ നിന്ന് പാമൂറിലേക്ക് പോവുകയായിരുന്ന ബസ്. ചിമകുർത്തിയിൽ നിന്ന് ചരൽ കയറ്റി വന്ന ടിപ്പറുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ട് വാഹനങ്ങളും പൂർണമായും കത്തിനശിച്ചതായാണ് വിവരം.
















