കോഴിക്കോട്: ബേപ്പുരില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി.ക്രിമിനല്‍ കേസും സ്വത്ത് വിവരങ്ങളും നാമനിര്‍ദേശപത്രികയില്‍ മറച്ചുവച്ചെന്നാണ് പരാതി.
കൊല്ലം സ്വദേശിയായ വ്യവസായി മുരുഗേഷ് നരേന്ദ്രനാണ് പരാതി നല്‍കിയത്. ഫോണ്‍ ചോര്‍ത്തലില്‍ അന്‍വറിനെതിരെ മലപ്പുറം പൊലീസ് കേസെടുത്തത് മുരുഗേഷിന്റെ പരാതിയിലായിരുന്നു.
മലപ്പുറം കൂമംകുളത്ത് അന്‍വറിന്റെ അഞ്ച് കെട്ടിടങ്ങളുടെ വിവരവും ആദ്യ ഭാര്യ ഷീജയുടെ പേരിലുള്ള എട്ട് കെട്ടിടങ്ങളുടെ വിവരങ്ങളും മറച്ചുവച്ചെന്നും പരാതിയില്‍ പറയുന്നു.
കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍, സംസ്ഥാന ഇലക്ടറല്‍ ഓഫീസര്‍, ബേപ്പുര്‍ നിയോജകമണ്ഡലം റിട്ടേണിംഗ് ഓഫീസര്‍ എന്നിവര്‍ക്കാണ് പരാതി നല്‍കിയത്. മന്ത്രി മുഹമ്മദ് റിയാസ് ആണ് ബേപ്പുരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി.
















