കണ്ണൂര്‍: അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു. പെരിങ്ങോം കുറ്റൂരിലെ കോറോത്ത് കൊവ്വല്‍ നഫീസ മന്‍സിലില്‍ പരേതനായ അബ്ദുല്‍ റഹ്മാന്റെ ഭാര്യ നഫീസയുടെ ആഭരണങ്ങളാണ് കവര്‍ന്നത്.
നഫീസയും കുടുംബവും അഞ്ചരക്കണ്ടിയിലെ ബന്ധുവീട്ടില്‍ കഴിഞ്ഞ ഞായറാഴ്ച പോയതായിരുന്നു. ചൊവ്വാഴ്ച രാവിലെ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിന്നിലെ വാതില്‍ തകര്‍ത്തതായി കണ്ടത്. വീടിന്റെ മുന്‍ വശത്തെ വാതില്‍ തകര്‍ക്കാനുള്ള ശ്രമവും നടന്നു. തുടര്‍ന്ന് വീട്ടില്‍ പരിശോധന നടത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച സ്വര്‍ണം നഷ്ടപ്പെട്ടതായി മനസിലാക്കിയത്.
പെരിങ്ങോം പൊലീസ് സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണൂരില്‍ നിന്ന് വിരലടയാള വിദഗദ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.
പൊലീസ് നായ വീടിന് പിന്‍വശത്തെ ഇടവഴിയിലൂടെ 400 മീറ്ററോളം ദൂരം ഓടി തിരിച്ചു വന്നു.
















