തിരുവനന്തപുരം: തമ്പാനൂരില്‍ ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി. രാജാജി നഗര്‍ സ്വദേശി സൂരജാണ് പിടിയിലായത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. റോഡില്‍ ബഹളമുണ്ടാക്കിയ യുവാക്കളോട് പിരിഞ്ഞു പോകാന്‍ ആവശ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ മൂന്നംഗ സംഘം മര്‍ദിച്ചു.
ഒളിവില്‍ പോയ അഭിരാം, സിബിന്‍ എന്നിവര്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.ഇവരെ താമസിയാതെ പിടികൂടും.
















