
കാസര്‍കോഡ് : മഞ്ചേശ്വരത്തെ എന്‍ ഡി എ സ്ഥാനാര്‍ഥിയും ബി ജെ പി മുന്‍ സംസ്ഥാന അധ്യക്ഷനുമായ കെ സുരേന്ദ്രന് അപരന്‍.കോണ്‍ഗ്രസ് ആണ് അപരനെ നിര്‍ത്തിയത്.
ഡി സുരേന്ദ്രന്‍ നായരാണ് മത്സരിക്കാന്‍ പത്രിക നല്‍കിയത്.പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉഴമലയ്‌ക്കല്‍ പഞ്ചായത്തിലെ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു ഡി സുരേന്ദ്രന്‍ നായര്‍. തിരുവനന്തപുരത്തെ മുന്‍ ഡിസിസി ഭാരവാഹിയെ മഞ്ചേശ്വരത്ത് അപരനായി നിര്‍ത്തിയത് യു ഡി എഫ് തോല്‍വി ഭയന്നാണെന്ന് കെ സുരേന്ദ്രന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചത്.
എന്നാല്‍ യു. ഡി. എഫ് സംസ്ഥാന നേതൃത്വം നിര്‍ത്തിയ ഒരു അപരനെ മാധ്യമസുഹൃത്തുക്കള്‍ കണ്ടതുപോലുമില്ലെന്നത് നിര്‍ഭാഗ്യകരമാണമെന്നും കെ സുരേന്ദ്രന്‍ കുറിച്ചു.