
തിരുവനന്തപുരം: നാമനിർദ്ദേശ പത്രികയിൽ സ്വത്തുവിവരം മറച്ചുവെച്ചുവെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് നേമത്തെ സ്ഥാനാർത്ഥി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഡോ. രാജീവ് ചന്ദ്രശേഖർ വിശദീകരിച്ചു. 2024 ലെ തെരഞ്ഞെടുപ്പിൽ ഇതേ ആരോപണം ഉന്നയിച്ച് പരാജയപ്പെട്ട കോൺഗ്രസ് വീണ്ടും പഴയത് ഉയർത്തി തെരഞ്ഞെടുപ്പിൽ ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എനിക്കെതിരേ ആക്ഷേപം, ആരോപണം, റെയ്ഡ്, വ്യാജ പ്രചാരണം ഒക്കെ ഉയർത്തിയ കോൺഗ്രസ് പരാജയപ്പെട്ട ആരോപണങ്ങൾ ഉയർത്തുകയാണ്. അവർ എന്തുചെയ്താലും കേരളത്തിലെ ജനത വികസനത്തിന് ആഗ്രഹിക്കുകയും വികസനത്തിനുനിൽക്കുന്ന പാർട്ടിയായ ബിജെപിക്കും വോട്ടുചെയ്യുമെന്ന് രാജീവ് ചന്ദ്രശേഖർ പറയുന്നു. ഈ വിഷയത്തിൽ കോൺഗ്രസ് പാർട്ടിക്ക് ധൈര്യവും നട്ടെല്ലുമുണ്ടെങ്കിൽ കേസുകൊടുക്കാൻ തയാറാവണമെന്ന് പറഞ്ഞു.