Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ഒമ്പതാം കിരീട നേട്ടം; കരബാവോ കപ്പ് ഫൈനലില്‍ മാഞ്ചസ്റ്റര്‍ സിറ്റി ആഴ്‌സണലിനെ 2-0ന് തോല്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2026, 06:05 am IST
in Football

ലണ്ടന്‍: നാല് മിനിറ്റിനിടയിലെ രണ്ട് അത്യുഗ്രന്‍ ഹെഡ്ഡര്‍ ഗോളിലൂടെ മാഞ്ചസ്റ്ററുകാരന്‍ നിക്കോ ഒ’റെയ്‌ലി സിറ്റിക്ക് ഇഎഫ്എല്‍ കിരീടം(കരബാവോ കപ്പ്) സമ്മാനിച്ചു. സീസണില്‍ വമ്പന്‍ കുതിപ്പ് തുടരുന്ന ആഴ്‌സണലിനെ ഫൈനലില്‍ കൊമ്പുകുത്തിച്ച് നേടിയ വിജയത്തിലൂടെ സിറ്റി പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോളയും സീസണിലെ നിറംമങ്ങിയ പ്രകടനത്തിന്റെ ക്ഷീണം തീര്‍ത്തു. ഏതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് സിറ്റിയുടെ ഒമ്പതാം കിരീടനേട്ടം.

ലക്ഷണമൊത്ത ഫൈനല്‍ എങ്കിലും മത്സരത്തില്‍ ആദ്യാവസാനം മേല്‍കൈ സിറ്റിക്കായിരുന്നു. സ്‌കോര്‍ കണക്കിനപ്പുറം മുന്നേറ്റത്തിലും അവസരം സൃഷ്ടിക്കുന്നതിലും സിറ്റി ആഴ്‌സണലിനെ കവച്ചുവയ്‌ക്കുന്ന കാഴ്‌ച്ചയാണ് വെംബ്ലി സ്റ്റേഡിയം കണ്ടത്. ഇതേ വേദിയില്‍ കഴിഞ്ഞ രണ്ട് പ്രധാന ഫൈനലുകളില്‍ സിറ്റി നേരിട്ട നീറ്റലിനുള്ള ആശ്വാസം കൂടിയായി ഈ വിജയം.

പ്രീമിയര്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും കണ്ട ആഴ്‌സണലിനെയല്ല കരബാവോ കപ്പ് ഫൈനലില്‍ സിറ്റിക്കെതിരെ കണ്ടത്. സിറ്റി കൂടുതല്‍ സമയം പന്തടക്കം വയ്‌ക്കുന്നതിനൊപ്പം ആഴ്‌സണല്‍ പ്രതിരോധത്തിനിടയില്‍ വലിയ വിള്ളലുകള്‍ വീഴ്‌ത്തി നിരന്തരം അവസരം സൃഷ്ടിച്ചുകൊണ്ടിരുന്നു. പക്ഷെ ആദ്യ പകുതിയില്‍ ഗോള്‍ മാത്രം കണ്ടില്ല.

മത്സരം രണ്ടാം പകുതിയില്‍ പോരാഗമിക്കവെ വലത് മൂലയില്‍ നിന്ന് വലത് വിങ്ങര്‍ റയാന്‍ ചേര്‍കി ഉയര്‍ത്തിയിട്ട ക്രോസ് കൈക്കലാക്കുന്നതില്‍ ആഴ്‌സണല്‍ കാവല്‍ക്കാരന്‍ കെപ അരിസബലാഗ പരാജയപ്പെട്ടു. തൊട്ടുപുറകില്‍ ക്ലോസ് റേഞ്ചിലായി കാത്തുനിന്ന ഒ’റെയ്‌ലി ശിരസ് താഴ്‌ത്തിക്കൊണ്ട് വലയ്‌ക്ക് നേരപന്ത് തിരിച്ചുവിട്ടു. വെംബ്ലിയിലെ ഗാലറി ഇളകി മറിഞ്ഞു. സൈഡ് ബെഞ്ചില്‍ പെപ്പ് ഗ്വാര്‍ഡിയോളയും സംഘവും തുള്ളിച്ചാടി.

അധികം താമസിച്ചില്ല. പൊടുന്നനെയുള്ള സിറ്റി മുന്നേറ്റം, ആഴ്‌സണല്‍ പ്രതിരോധ നിരയും മദ്ധ്യനിരയും വേലിക്കെട്ട് പോലെ സിറ്റി താരങ്ങളെ വളഞ്ഞു. വലത് ഭാഗത്ത് നിന്നും പന്ത് ഉയര്‍ത്തിവിട്ടത് മറ്റൊരു പ്രതിരോധ താരം മാത്യൂസ് ന്യൂനസ്. പന്തിലേക്ക് ഓടിയെത്തിയ ഒ’റെയ്‌ലിയുടെ ഹെഡ്ഡറില്‍ വീണ്ടും പന്ത് വലയ്‌ക്കകത്ത്. വിജയം ഉറപ്പിച്ച ആഹ്ലാദത്തില്‍ സിറ്റി താരങ്ങളും അണിയറക്കാരും ആഘോഷ തിമിര്‍പ്പിലായി. പിന്നീടൊരു തിരിച്ചുവരവിന് മൈക്കല്‍ ആര്‍ട്ടേറ്റയുടെ ആഴ്‌സണലിന് സാധിച്ചില്ല. ബാക്കിസമയം ചടങ്ങ് പോലെ പൂര്‍ത്തിയായി. അനിവാര്യമായ കിരീടം സിറ്റി സ്വന്തമാക്കി.

അഞ്ച് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് സിറ്റി ഇഎഫ്എല്‍ കപ്പ് നേടുന്നത്. 2020-21 സീസണില്‍ ടോട്ടനത്തെ തോല്‍പ്പിച്ചുകൊണ്ടായിരുന്നു ഇതിന് മുമ്പത്തെ കിരീടനേട്ടം. ഏറ്റവും കൂടുതല്‍ തവണ ഇഎഫ്എല്‍ കപ്പ് ജേതാക്കളായിട്ടുള്ളത് ലിവര്‍പൂള്‍ ആണ്. പത്ത് തവണ. ഫൈനല്‍ തോല്‍വിയോടെ 33 വര്‍ഷത്തെ ഇഎഫ്എല്‍ കീരട ദാഹം തീര്‍ക്കാനുള്ള അവസരമാണ് ആഴ്‌സണല്‍ നഷ്ടപ്പെടുത്തിയത്. ഇതിന് മുമ്പ് 1992-93 സീസണിലാണ് ടീം ഇഎഫ്എല്‍ കപ്പില്‍ മുത്തമിട്ടിട്ടുള്ളത്.

Tags: Carabao CupManchester City beat Arsenal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോള്‍ നേടിയ ആന്റോയിന്‍ സെമന്യോയുടെ ആഹ്ലാദം
Football

കരബാവോ കപ്പ്: സിറ്റി 2-0ന് മുന്നില്‍

ആഴ്‌സണല്‍ ഗോളി കെപ്പയുടെ നിര്‍ണായക ഷൂട്ടൗട്ട് സേവ്‌
Football

കരബാവോ കപ്പ് സെമിയില്‍ ചെല്‍സിക്ക് ആഴ്‌സണല്‍

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ കരബാവോ കപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം നേിടയ ടോട്ടനം ഹോട്‌സ്പര്‍ താരങ്ങളായ പെഡ്രോ പോറോ, ഡോമിനിക് സോളങ്കെ എന്നിവരുടെ ആഹ്ലാദം
Football

ടോട്ടനത്തോടു തോറ്റു; യുണൈറ്റഡ് കരബാവോ കപ്പില്‍ നിന്ന് പുറത്ത്

Football

കരബാവോ കപ്പിനായി ലിവര്‍പൂള്‍-ചെല്‍സി

Football

കരബാവോ കപ്പ്: ആദ്യപാദ സെമി ജയിച്ച് ലിവര്‍പൂള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിവിധ പാര്‍ട്ടികളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവര്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ.് സുരേഷ്, സെക്രട്ടറി അഞ്ജന, ട്രഷറര്‍ അഡ്വ. ഇ. കൃഷ്ണദാസ് തുടങ്ങിവരോടപ്പം

ആംആദ്മി പാര്‍ട്ടി, സിപിഎം നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ തഞ്ചാവൂര്‍ റാലിക്കിടെ പരുക്കേറ്റ കോളജ് വിദ്യാര്‍ഥി മരിച്ചു

‘അതങ്ങു വീട്ടിൽപ്പോയി ചോദിച്ചാൽ മതി’; പ്രസംഗത്തിനിടെ ചോദ്യം ചോദിക്കാനൊരുങ്ങിയ ആളോട് മുഖ്യമന്ത്രിയുടെ പരാമർശത്തിനെതിരെ വിവാദം

പ്രധാനമന്ത്രി 29ന് കേരളത്തില്‍

വ്യക്തിത്വ അവകാശങ്ങൾ സംരക്ഷിക്കണം: ആവശ്യവുമായി മോഹൻലാൽ ഡൽഹി ഹൈക്കോടതിയിൽ

കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെ ഫ്രിഡ്ജിൽ ഗർഭസ്ഥ ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം, പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഒക്‌ടോബറോടെ എല്ലാ ഗ്രാമങ്ങളിലും ആര്‍എസ്എസ് പ്രവര്‍ത്തനമെത്തും

സ്വർണവില ഒരുലക്ഷത്തിൽ താഴേക്കു വീണു: വിലയിടിയാൻ കാരണം ഇത്

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തിനിടെ… ഭാരതത്തിന്റെ നയതന്ത്ര വിജയം

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 24-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.