Kannur

കാട്ടാമ്പളളി പാലം തകര്‍ച്ചയുടെ വക്കില്‍; തൂണുകൾക്ക് ബലക്ഷയം, പുനര്‍നിര്‍മ്മാണം പ്രഖ്യാപനങ്ങളില്‍ മാത്രം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: കണ്ണൂരില്‍ നിന്നും മയ്യില്‍, ശ്രീകണ്ഠാപുരം ഉല്‍പ്പെടെയുളള മലയോരം ഭാഗത്തേക്കും, കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്കും പോകാവുന്ന പ്രധാന പാതയോട് ചേര്‍ന്ന കിടക്കുന്ന കാട്ടാമ്പളളി പാലം തകര്‍ന്നനിലയില്‍. കൈവരികള്‍ മാത്രമല്ല പാലത്തിന്റെ തൂണുകള്‍ക്കും ബലക്ഷയം സംഭവിച്ചിട്ടുണ്ട്. കൂടാതെ പാലത്തിനോട് ചേര്‍ന്ന് കിടക്കുന്ന ജലസേചന പദ്ധതിയും പകുതി തകരാനായ നിലയിലാണുളളത്.

ഷട്ടറുകളും തുരുമ്പെടുത്ത് തകര്‍ന്നനിലയിലാണ്. 1966 സപ്തംബര്‍ 9ന് അന്നത്തെ ഗവര്‍ണര്‍ എന്‍ഇഎ രാഘവനാചാരിയാണ് ഷട്ടറുകളും അതിനോട് ചേര്‍ന്നുകിടക്കുന്ന പാലവും തുറന്ന് കൊടുത്തത്. 60 വര്‍ഷമായിട്ടും പാലം അറ്റകുറ്റപ്പണി നടത്താനോ പുനര്‍നിര്‍മ്മിക്കാനോ വേണ്ടപ്പെട്ട അധികൃതര്‍ നാളിതുവരെ തയ്യാറായിട്ടില്ല. കൈവരികള്‍ തകര്‍ന്ന് കമ്പികള്‍ പുറത്ത് കാണാം, കോണ്‍ക്രീറ്റ് സ്സാബുകള്‍ ഇളകി വീണ നിലയിലും ജലസേചനത്തിന്റെ ഷട്ടറുകള്‍ തുരുമ്പെടുത്ത് ദ്രവിച്ചനിലയിലുമാണ് ഉളളത്. മയ്യില്‍, ശ്രീകണ്ഠാപുരം, മലയോരം ഭാഗത്തേക്ക് പെട്ടെന്ന് എത്താനുളള പാതകുടിയാണിത്.

തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുന്ന പാലം ഇപ്പോഴും യാത്രക്കാര്‍ക്ക് പേടി സ്വപ്‌നമായി തുടരുന്നു. 13 റഗുലേറ്ററുകളും, ഷട്ടറുകള്‍ ഉളള 250 ഓളം മീറ്റര്‍ നീളമുളളതാണ് ഈ പാലം. സിവിലിന് 2.4 കോടിയും മെക്കാനിക്കലിന് 4.3 കോടി എന്ന രീതിയിലാണ് ടെന്‍ഡറുകള്‍ നല്‍കിയത്. മെക്കാനിക്കല്‍ ജോലി എറെ കുറെ നടത്തിയെന്നും സിവില്‍ ജോലി നടത്താന്‍ താമസം വന്നുവെന്നും പറയപ്പെടുന്നു.

സിവില്‍ ജോലിയുടെ ഭാഗമായി കേടുവന്ന റഗുലേറ്റര്‍ പരിശോധന നടന്നില്ല. പുതിയ ഷട്ടറുകള്‍ ഉണ്ടെങ്കിലും 6 വര്‍ഷമായി അത് പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മുടിവെച്ച നിലയിലാണുളളത്. പദ്ധതിക്കൊപ്പമുളള റെഗുലേറ്റര്‍ കം ബ്രിഡ്ജ് പുതുക്കി പണിയണമെന്ന് ആവശൃത്തിന് ഇപ്പോള്‍ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. പാലത്തിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന നാട്ടുകാരുടെ മുറവിളിക്ക് പരിഹാരം കാണാന്‍ സ്ഥലം എംഎല്‍എക്കുപോലും കഴിയാത്തതില്‍ ശക്തമായ പ്രതിഷേധമുയരുന്നുണ്ട്.

Recent Posts