തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു.മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ ഖേല്‍ക്കര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ഇനി അപേക്ഷിക്കുന്നവര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാവില്ല.ഇത്തവണ ‘ജെന്‍ സി’ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു.
18 നും 19 നും ഇടയില്‍ പ്രായമുള്ള വോട്ടര്‍മാരുടെ എണ്ണത്തിലെ വര്‍ധനവ് ജനാധിപത്യ പ്രക്രിയയില്‍ സന്തോഷം നല്‍കുന്നു. അതേസമയം പൊലീസുകാരുടെ പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി ഏഴ് ദിവസം വരെ നീട്ടി നല്‍കാന്‍ തീരുമാനിച്ചു. വെറും രണ്ട് ദിവസം മാത്രം അനുവദിച്ചതിനാല്‍ നിരവധി പൊലീസുകാര്‍ക്ക് അവസരം നഷ്ടമായെന്ന പരാതിയെ തുടര്‍ന്നാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
















