ദോഹ: സാങ്കേതിക തകരാറിനെ തുടർന്ന് ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. ഞായറാഴ്ചയാണ് അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പൈലറ്റും യാത്രക്കാരും ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നു.
പതിവ് ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് പ്രതിരോധ മന്ത്രാലയം എക്‌സിലൂടെ അറിയിച്ചു. രാജ്യത്തിന്റെ സമുദ്രാതിർത്തിക്കുള്ളിൽ വെച്ചാണ് ഹെലികോപ്റ്റർ തകർന്നു വീണത്.
രാജ്യത്തിന്റെ സമുദ്രാതിർത്തിയിൽ തകർന്നു വീണ ഹെലികോപ്റ്ററിനായി പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ ആരംഭിച്ചു.
















