തൃശൂര്‍: ചാലക്കുടിയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പേരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശി ശരത്ത് വിഷ്ണുവാണ് (34) പൊലീസിന്റെ പിടിയിലായത്. ലിവിംഗ് ടുഗദര്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതിയുടെ ശ്രമം.
കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ വെള്ളാഞ്ചിറയിലുള്ള വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ദേഹത്ത് മദ്യം ഒഴിച്ചു തീ കൊളുത്തി.
സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പൊളളലേറ്റു.മുന്‍പും യുവതിയെ ഇയാള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടുണ്ടെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
















