കൊല്ലം:കൊട്ടാരക്കരയില്‍ സിപിഎമ്മില്‍ മുന്‍ എംഎല്‍എ ഐഷാപോറ്റിക്ക് പിന്നാലെ സി.ഐ.ടി.യു നേതാവും കോണ്‍ഗ്രസിലെത്തി.സി.ഐ.ടി.യു സംസ്ഥാന ജനറല്‍ കൗണ്‍സിലിലും കൊല്ലം ജില്ലാ കമ്മിറ്റിയിലും അംഗമായ എഴുകോണ്‍ സന്തോഷാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
കശുവണ്ടി മേഖല പുനരുജ്ജീവിപ്പിക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ പരാജയവും പാര്‍ട്ടിയുടെ നയ വൃതിയാനങ്ങളുമാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് എഴുകോണ്‍ സന്തോഷ് പറഞ്ഞു.സി.പി.എം കരീപ്ര നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവും ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എംപ്ലോയിസ് യൂണിയന്‍ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റുമായിരുന്നു ഇദ്ദേഹം.
കൊട്ടാരക്കരയില്‍ യു.ഡി.എഫ് കണ്‍വെന്‍ഷനിലെത്തി സന്തോഷ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുകയായിരുന്നു.പ്രവര്‍ത്തക സമിതിയംഗം കൊടിക്കുന്നില്‍ സുരേഷ് എം.പി അംഗത്വം നല്‍കി സ്വീകരിച്ചു.
















