Kerala

ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃശൂര്‍ :മണലൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപനെതിരെ പോസ്റ്ററുകള്‍ ഒട്ടിച്ചവര്‍ പിടിയിലായി.തൃശൂര്‍ നഗരത്തില്‍ പോസ്റ്ററുകള്‍ ഒട്ടിച്ചവരെയാണ് പിടികൂടിയത്.

തൃശൂര്‍ വെളപ്പായ സ്വദേശി ജിബിന്‍ ബാബു, മുടിക്കോട് സ്വദേശി യദു കൃഷ്ണന്‍, പോണ്ടിച്ചേരി മധുക്കര സ്വദേശി സന്താ മൂര്‍ത്തി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പാലക്കാട് ഒറ്റപ്പാലത്തെ പി ടി ആഡ്‌സ് എന്ന പരസ്യ സ്ഥാപനത്തിലെ ജീവനക്കാരാണ് അറസ്റ്റിലായവര്‍. ടി എന്‍ പ്രതാപന്റെയും ഡിസിസി അധ്യക്ഷന്‍ ജോസഫ് ടാജറ്റിന്റെയും പരാതിയില്‍ അന്വേഷണം നടത്തിയാണ് പൊലീസ് പോസ്റ്റര്‍ ഒട്ടിച്ചവരെ പിടികൂടിയത്.

ലീഡറുടെ തൃശൂരിലെ കോണ്‍ഗ്രസിന്റെ കാലനാണ് പ്രതാപന്‍, ലീഡറുടെ കുടുംബത്തോട് ടി എന്‍ പ്രതാപന് എന്തിനാണ് പക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ എഴുതിയിരുന്നത്. പ്രസ് ക്ലബിന് മുന്നിലും മുരളീമന്ദിരത്തിന് മുന്നിലുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

Recent Posts