ബെംഗളൂരു: ശിവമൊഗ്ഗയിൽ യുവ വെറ്ററിനറി സർജൻ ഹിപ്പോപ്പൊട്ടാമസിന്റെ കടിയേറ്റ് മരിച്ചു. താവരെക്കൊപ്പ ത്യവരെകൊപ്പ ടൈഗർ ആൻഡ് ലയൺ സഫാരി മൃഗശാലയിലെ വെറ്റിനറി സർജന്‍ ബെംഗളൂരു സ്വദേശിനി ഡോ. സമീക്ഷ റെഡ്ഡിയാണ് (27) മരിച്ചത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പട്ടത്.
ഈയിടെയാണ് സമീക്ഷ മൃഗശാലയിൽ കരാർ അടിസ്ഥാനത്തിൽ ജോലിയിൽ പ്രവേശിച്ചത്.വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തെർമൽ ക്യാമറ ഉപയോഗിച്ച് ഗർഭിണിയായ ഒരു ഹിപ്പോപ്പൊട്ടാമസിന്റെ ശരീര താപനില പരിശോധിക്കാൻ മൃഗശാലയുടെ അകത്ത് കയറിയപ്പോള്‍. ഹിപ്പോ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ സമീക്ഷയെ ഉടൻ തന്നെ ശിവമോഗയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
സംഭവത്തെ നിർഭാഗ്യകരമെന്ന് പറഞ്ഞ വനം, പരിസ്ഥിതി മന്ത്രി ഈശ്വർ ബി. ഖന്ദ്രെ സമീക്ഷയുടെ മരണത്തില്‍ അനുശോചിച്ചു. സമീക്ഷയുടെ കുടുംബത്തിന് മാനദണ്ഡങ്ങൾക്കനുസൃതമായി കാലതാമസമില്ലാതെ നഷ്ടപരിഹാരം നൽകാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ മുതിർന്ന വെറ്ററിനറി സർജന്മാരും വനം ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘത്തെ നിയമിച്ചു. ഏഴ് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
SUMMARY: Young doctor dies after being bitten by hippopotamus in Shivamogga











