ഇന്ത്യന്‍ സിനിമയെത്തന്നെ ഞെട്ടിക്കുന്ന വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ധുരന്ധറിന്‍റേത്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിന്ന് മാത്രം 1000 കോടിക്ക് മുകളില്‍ നേടിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ 1400 കോടിക്ക് മുകളില്‍ ഫിനിഷ് ചെയ്തെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
ബാലതാരമായി ചലച്ചിത്രരംഗത്തെത്തിയ നടിയാണ് സാറാ അർജുൻ. നടൻ രാജ് അർജുന്റെ മകളായ സാറാ അർജുൻ ആദിത്യ ധർ സംവിധാനംചെയ്ത ധുരന്ധറിൽ രൺവീർ സിങ്ങിന്റെ നായികയായി ആഗോള ശ്രദ്ധ നേടിയിരുന്നു. നായികയായുള്ള ആദ്യ ചിത്രം തന്നെ 800 കോടിയിലധികം രൂപ കളക്ഷൻ നേടിയിരുന്നു.
ദുരന്തർ 1 ന്റെ തുടർച്ചയായ ദുരന്തർ 2: ദി റിവഞ്ച് എന്ന ചിത്രത്തിലും സാറ പ്രധാന നായികയായി പ്രത്യക്ഷപ്പെടുന്നു. ഏറ്റവും കൗതുകകരമായ വസ്തുത എന്തെന്നാല്‍ ധുരന്ധര്‍ ആദ്യ ഭാഗത്തില്‍ വാങ്ങിയ അതേ പ്രതിഫലമാണ് രണ്ടാം ഭാഗത്തില്‍ അഭിനയിച്ചതിനും എല്ലാ താരങ്ങളും വാങ്ങുന്നത്. അതായത് 1400 കോടി കളക്ഷന്‍ വന്ന ധുരന്ധറിന്റെ രണ്ടാം ഭാഗത്തില്‍ നായകന്‍ രണ്‍വീര്‍ സിംഗിന് ലഭിക്കുക 50 കോടി രൂപയാണ്. ആദ്യ ഭാഗത്തിലും ഇതേ പ്രതിഫലമായിരുന്നു അദ്ദേഹത്തിന്.
രണ്ട് ചിത്രങ്ങളിലെ അഭിനയത്തിന് നടി സാറാ അർജുൻ ഒരു കോടി രൂപ വീതം പ്രതിഫലം വാങ്ങിയതായി റിപ്പോർട്ടുകൾ ഉണ്ട്. ഒരു പുതുമുഖ നടി എന്ന നിലയിൽ ഒരു കോടി രൂപ പ്രതിഫലം വാങ്ങുന്നത് വൻ നേട്ടമാണ് . ചിത്രത്തിന്റെ വിജയത്തെത്തുടർന്ന്, സാറയ്‌ക്ക് കൈ നിറയെ ചിത്രങ്ങളുമുണ്ട്












