ദോഹ: ഇറാനെതിരെ പൊരുതുമ്പോള്‍ പോലും യുഎസും ഇസ്രയേലും തമ്മില്‍ അഭിപ്രായഭിന്നതകള്‍ ശക്തമാകുന്നതായി റിപ്പോര്‍ട്ട്. അല്‍ ജസീറ പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടാണ് ഈ ചിന്തകള്‍ക്കാധാരം. അറബ് പെർസ്പെക്റ്റീവ് ഇൻസ്റ്റിറ്റ്യൂട്ടിലെ സെയ്ദൂൺ അൽ കിനാനി ആണ് യുഎസും ഇസ്രയേലും തമ്മില്‍ ഇറാന്‍ യുദ്ധത്തിന്റെ കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുന്നത്.
ഇറാന്റെ ആണവ പദ്ധതികളെ തടയുക എന്ന പൊതുതാൽപ്പര്യം അമേരിക്കയ്‌ക്കും ഇസ്രയേലിനും ഒരു പോലെ ഉണ്ടെങ്കിലും സൈനികാക്രമണത്തിന്റെ കാര്യത്തില്‍ ഇസ്രയേലിന് ഉള്ളത്ര താല‍്പര്യം യുഎസിനില്ല. മാത്രമല്ല, എത്രയും വേഗം ഈ യുദ്ധം അവസാനിപ്പിക്കണം എന്ന ആഗ്രഹക്കാരനാണ് ട്രംപ്.
യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാനാണ് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആഗ്രഹിക്കുന്നത്. അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇറാനുമായി ഒരു ദീർഘകാല പോരാട്ടത്തിനാണ് പദ്ധതിയിടുന്നതെന്നും പറയുന്നു.
ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയ്‌ക്ക് മേല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം ഉയരുന്നതായി പറയുന്നു. യൂറോപ്യന്‍ രാജ്യങ്ങളും ഈ യുദ്ധവുമായി സഹകരിക്കുന്നില്ല. മാത്രമല്ല, യുദ്ധത്തിന്റെ ഫലമായി പെട്രോള്‍ വില കുതിച്ചുയര്‍ന്നതോടെ റഷ്യയോട് പോലും ഇഷ്ടമുള്ളവര്‍ക്ക് എണ്ണ വിറ്റോളൂ എന്ന ഉത്തരവ് ട്രംപിന് പുറപ്പെടുവിക്കേണ്ടിവന്നു. എന്തിന് ഇറാനോട് പോലും എണ്ണവില്‍ക്കാനാണ് ട്രംപ് ആവശ്യപ്പെടുന്നത്. അതായത് കുതിച്ചയരുന്ന എണ്ണ വില എങ്ങിനെയെങ്കിലും പിടിച്ചുനിര്‍ത്തണമെന്ന നിര്‍ബന്ധം അമേരിക്കയ്‌ക്കുണ്ട്. അതല്ലെങ്കില്‍ ഡോളര്‍ തകര്‍ന്ന് തരിപ്പണമാകും.
യുദ്ധത്തിൽ അമേരിക്ക വഹിക്കുന്ന പങ്കിനെക്കുറിച്ച് അന്താരാഷ്‌ട്ര തലത്തിൽ തന്നെ വലിയ ചോദ്യങ്ങൾ ഉയരുന്ന സാഹചര്യത്തിൽ, എത്രയും വേഗം ഒരു രാഷ്‌ട്രീയ പരിഹാരം കണ്ടെത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ചില റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.
















