Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിസ്മയത്തുമ്പത്ത്

തെരനോട്ടം

എമ്മെസ് by എമ്മെസ്
Mar 20, 2026, 12:53 pm IST
in Vicharam, Main Article

മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വരെ വള്ളിക്കെട്ടായി ചുറ്റിവരിഞ്ഞുനില്‍ക്കുകയാണ്. കൂട്ടരാജിയുടെ പരമ്പരകളാണ് എവിടേയും. മാറിമാറി ഭരിച്ച് ഒന്നായിത്തീര്‍ന്ന ഇന്‍ഡി മുന്നണിക്കാരുടെ വിസ്മയക്കഥകള്‍ കണ്ട് അന്തം വിട്ട് നില്‍പാണ് തെരഞ്ഞെടുപ്പുകാല കേരളം.

വിസ്മയത്തുമ്പത്ത് കയറി പുതുയുഗം തീര്‍ക്കാമെന്ന് സ്വപ്നം കണ്ടിറങ്ങിയ വി.ഡി. സതീശന്‍ തിരിഞ്ഞുനോക്കുമ്പോള്‍ ഇടതുമുന്നണിയില്‍ മാത്രമല്ല, കോണ്‍ഗ്രസിലും യുഡിഎഫിലുമൊക്കെ വിസ്മയങ്ങളാണ്. തെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക നല്കുന്ന അവസാന തീയതി വരെ ഇത് തുടരുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതിവിശേഷം. മുന്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും വരെ വള്ളിക്കെട്ടായി ചുറ്റിവരിഞ്ഞുനില്‍ക്കുകയാണ്. കൂട്ടരാജിയുടെ പരമ്പരകളാണ് എവിടേയും. മാറിമാറി ഭരിച്ച് ഒന്നായിത്തീര്‍ന്ന ഇന്‍ഡി മുന്നണിക്കാരുടെ വിസ്മയക്കഥകള്‍ കണ്ട് അന്തം വിട്ട് നില്‍പാണ് തെരഞ്ഞെടുപ്പു കാല കേരളം.

മറുവശത്ത് അണികളും ബ്രാഞ്ചും ഏരിയയുമല്ല. സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കള്‍, അതും എംഎല്‍എ മുതല്‍ മന്ത്രി വരെ സ്ഥാനം വഹിച്ചവര്‍ ഒന്നൊന്നായി ഇടതുമുന്നണി വിടുകയാണ്. കേരളത്തിലെ ഇടതുമുന്നണി മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തകര്‍ച്ചയിലേക്കാണ് ഇക്കുറി കൂപ്പുകുത്തുന്നത്. എല്‍ഡിഎഫില്‍ നിന്നിറങ്ങി തൃണമൂല്‍ കോണ്‍ഗ്രസ് വഴി യുഡിഎഫില്‍ കയറിപ്പറ്റിയ പി.വി. അന്‍വര്‍ മുതല്‍ തുടങ്ങിയതാണ് ഒഴുക്ക്. മുന്നണി വിട്ട മുന്‍ എംഎല്‍എമാരില്‍ രണ്ട് പേര്‍ ബിജെപിയുടെ ഭാഗമായി. ഒരാള്‍ കോണ്‍ഗ്രസില്‍ അഭയം തേടി. ആലപ്പുഴയിലെ ധീരസഖാവ് ഒരു രാത്രി പുലര്‍ന്നപ്പോള്‍ പാര്‍ട്ടിക്കാര്‍ക്ക് വര്‍ഗ വഞ്ചകനായി.

തെരഞ്ഞെടുപ്പ് അടുക്കുംതോറും റിയാസ്-റഹിം പാര്‍ട്ടിയായി സിപിഎം അധപ്പതിക്കുകയാണ്. മൂന്നാര്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍, ഷോര്‍ണൂര്‍ എംഎല്‍എ ആയിരുന്ന പി.കെ. ശശി, കൊട്ടാരക്കര എംഎല്‍എ ആയിരുന്ന ഐഷാ പോറ്റി, അമ്പലപ്പുഴയിലെ എംഎല്‍എയും ആദ്യ പിണറായി മന്ത്രിസഭയില്‍ അംഗവുമായിരുന്ന ജി. സുധാകരന്‍ എന്നിവരാണ് സിപിഎമ്മിന്റെ രാക്ഷസക്കോട്ട വിട്ടത്. നാട്ടികയിലെ മുന്‍ എംഎല്‍എ സി.സി മുകുന്ദനും വൈക്കത്തെ മുന്‍ എംഎല്‍എ കെ. അജിത്തും സിപിഐ വിട്ടവരാണ്. ചരിത്രത്തിലാദ്യമായാണ് ഇത്ര വലിയ കൊഴിഞ്ഞുപോക്ക് ഇടതുപക്ഷം നേരിടുന്നത്.

പാര്‍ട്ടി വിടുന്നവര്‍ ശൂ ആണെന്ന എം.എം. മണിയുടെ രാജക്കാടന്‍ പഴംചൊല്ലിനെ ഇടുക്കിയിലെ ശൂ എന്ന് പരിഹസിക്കുകയാണ് സുധാകരന്‍ ചെയ്തത്. പാര്‍ട്ടിയോട് ചേര്‍ന്നാലും ഇല്ലെങ്കിലും ഇടുക്കിയിലെ ശൂ ആണ് മണിയെന്ന് സാരം. മണിയുടെ മടിത്തട്ടില്‍നിന്നാണ് മൂന്നാറിലെ നേതാവ് ഇറങ്ങിനടന്നത്. മൂന്നാര്‍ മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ തമിഴും പേശി തോട്ടം മേഖലയില്‍ താമരപ്പാടം തീര്‍ക്കാന്‍ കച്ച കെട്ടിയിരിക്കുന്നു. മൂന്നാറില്‍ ബിജെപി സമ്മേളനത്തിന് തടിച്ചുകൂടിയ ആയിരക്കണക്കിനാളുകള്‍ രാജേന്ദ്രന്റെ കരുത്ത് വെളിവാക്കുന്നതാണ്. മുതിര്‍ന്ന ഇടത് നേതാവും മുന്‍ എംഎല്‍എയുമായ എം.കെ. കേശവന്റെ മകനാണ് ബിജെപിയുടെ ഭാഗമായി മാറിയ മുന്‍ വൈക്കം എംഎല്‍എ കെ. അജിത്. ഒരു പതിറ്റാണ്ട് വൈക്കത്തിന്റെ ജനപ്രതിനിധിയായിരുന്ന ആള്‍. താഴേത്തട്ട് മുതല്‍ വിദ്യാര്‍ത്ഥികളെയും തൊഴിലാളികളെയും സംഘടിപ്പിച്ച് വളര്‍ന്നുവന്ന നേതാവ്. അജിത് ബിജെപിയുടെ കൊടി പിടിക്കുന്നതിന് പിന്നില്‍ പാര്‍ട്ടി നേരിടുന്ന ആശയപാപ്പരത്തമാണെന്ന് നാട്ടുകാര്‍ക്കെല്ലാം മനസിലായിട്ടും ആനമയിലൊട്ടകപ്പുറത്താണ് ഇപ്പോഴും ബിനോയ് വിശ്വവും കൂട്ടരും.

നാട്ടികയിലെ മുന്‍ എംഎല്‍എയും അന്തിക്കാട്ടെ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന സി.സി. മുകുന്ദനും സിപിഐയുടെ പടിയിറങ്ങി. പുറത്തിറങ്ങുന്നവരെ പിന്നാലെ പോയി പുറത്താക്കുന്നതാണ് ആകെയുള്ള പാര്‍ട്ടി പരിപാടി. മുകുന്ദന്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നാട്ടികയില്‍ത്തന്നെ പോരിനിറങ്ങുന്നു.

പി. കെ. ശശിയുടെ ഇറങ്ങിപ്പോക്ക് സിപിഎമ്മിനെ വെല്ലുവിളിച്ചുകൊണ്ടാണ്. കള്ളുകുടിയന്മാരുടെയും കഞ്ചാവ് സംഘത്തിന്റെയും പിടിയിലാണ് പാര്‍ട്ടിയെന്ന് മൈക്ക് വച്ചുകെട്ടി വിളിച്ചുപറഞ്ഞാണ് ശശി സിപിഎം വിട്ടത്. മാര്‍ക്‌സിസ്റ്റുകള്‍ കളിച്ച സകല തറവേലകളുടെയും ആശാനായിരുന്ന ശശിയെ ഒതുക്കാനാവാതെ നട്ടംകറങ്ങുകയാണ് പാലക്കാട്ടെ സിപിഎം. ശശിക്ക് പിന്നില്‍ യുഡിഎഫ് കറങ്ങുന്നതിന്റെ അമ്പരപ്പില്‍ നിന്ന് പ്രദേശത്തെ കോണ്‍ഗ്രസുകാര്‍ ഇപ്പോഴും മുക്തരായിട്ടില്ല.

കൊട്ടാരക്കരയില്‍ ഐഷാ പോറ്റി സിപിഎം വിട്ടത് പാര്‍ട്ടിയുടെ അവഗണന എണ്ണിപ്പറഞ്ഞാണ്. എംഎല്‍എ സ്ഥാനം വിട്ടതോടെ തനിക്ക് പൊതുഇടത്ത് അപ്രഖ്യാപിത വിലക്ക് ഏര്‍പ്പെടുത്തിയെന്നായിരുന്നു ഐഷാ പോറ്റിയുടെ വിലാപം.

ആറ് പതിറ്റാണ്ടിന്റെ പാര്‍ട്ടി ബന്ധം വിട്ടാണ് ജി. സുധാകരന്‍ സിപിഎമ്മിനെ നടുക്കടലില്‍ തള്ളിയത്. എല്ലായിടത്തും വര്‍ഗ വഞ്ചകന്‍, കുലംകുത്തി, റീത്ത് വയ്‌ക്കല്‍, കുഴിമാടം തീര്‍ക്കല്‍ കലാപരിപാടികളുമായി സിപിഎമ്മുകാര്‍ അവര്‍ക്ക് മാത്രം വശമുള്ള കലാപനീക്കങ്ങള്‍ നടത്തിയാണ് സുധാകരനെ വെല്ലുവിളിക്കുന്നത്. അതെന്താവുമെന്ന് കണ്ടറിയണം. കണ്ണൂരിലെ ഊതിവീര്‍പ്പിച്ച മാര്‍ക്സിസ്റ്റ് കേഡര്‍ ബലൂണുകളുടെ കാറ്റ് പോയിരിക്കുന്നു. പിണറായിക്കും മരുമകനും എം.വി. ഗോവിന്ദനും ഭാര്യക്കും വിജയരാഘവനും ഭാര്യക്കും ഒക്കെ വീതം വച്ച് വീതം വച്ച് പാര്‍ട്ടി നാണം കെട്ടിരിക്കുന്നുവെന്ന മുറവിളിയാണ് അവിടെ മുഴങ്ങുന്നത്. പി.കെ. ഗോവിന്ദനും പി.വി. കുഞ്ഞിക്കൃഷ്ണനുമൊക്കെ ഒറ്റപ്പെട്ട പ്രതിഭാസങ്ങളല്ലെന്ന് സാരം.

എന്തായാലും നേതാക്കളുടെ കൊഴിഞ്ഞുപോക്കുയര്‍ത്തുന്ന ചോദ്യങ്ങള്‍ ഇന്‍ഡി മുന്നണിയെ തിരിഞ്ഞുകുത്തുകയാണ്. ഇമ്മാതിരി വിസ്മയങ്ങള്‍ എവിടെ വരെ പോകുമെന്ന് വിസ്മയിച്ചിരിപ്പാണ് കേരളം.

Tags: congressK.SudhakaranUDFelection 2026
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

Kerala

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Kerala

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

പുതിയ വാര്‍ത്തകള്‍

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

ഹിന്ദു സിംഹങ്ങളെയാണ് എനിക്കിഷ്ടം , പന്നികളെയല്ല : ലൗ ജിഹാദിൽ കുടുക്കാൻ ശ്രമിച്ച യുവാവിന് സാധ്വി ഹർഷ റിച്ചാരിയയുടെ മറുപടി

അസമിൽ 84.4ശതമാനം പോളിങ്ങ് , പുതുച്ചേരിയിലും കനത്ത പോളിങ്ങ്

വിരലിൽ പരിക്കേറ്റ യുവതിക്ക് വോട്ട് നിഷേധിച്ചത് പ്രതിഷേധത്തിന് കാരണമായി : വിവാദ സംഭവം തൃശൂർ കുറുക്കഞ്ചേരിയിൽ

അള്ളാഹുവിന് ഇഷ്ടമല്ല ; വന്ദേമാതരം ആലപിക്കില്ലെന്ന് കോൺഗ്രസ് കൗൺസിലർമാർ ; വന്ദേമാതരം മുഴക്കി പ്രതിഷേധിച്ച് ബിജെപി

പൊലീസിനെ ഭീഷണിപ്പെടുത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥി സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍

അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ രഹസ്യ റെയ്ഡ് : മുറിയിൽ അനധികൃത താമസക്കാർ ; വെടിയുണ്ടകളും വ്യാജ കറൻസിയും കണ്ടെടുത്തു

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

ഗൾഫ് നയതന്ത്രത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് , എസ് ജയ്ശങ്കർ യുഎഇ സന്ദർശിക്കും ; ഇന്ത്യയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമാക്കും

കേരളത്തില്‍ രാഷ്‌ട്രീയ മാറ്റം ഉണ്ടാക്കാന്‍ പോകുന്ന തെരഞ്ഞെടുപ്പ് : പി.കെ.കൃഷ്ണദാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.