തിരുവനന്തപുരം: ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണത്തിന്റെ നിരക്ക് ഇന്ന് കൂടി. കഴിഞ്ഞ ദിവസത്തെക്കാൾ 480 രൂപയാണ് വർദ്ധിച്ചത്. കഴിഞ്ഞ ആഴ്ചയിൽ സ്വർണത്തിന്റെ വിലയിൽ വലിയ തോതിലുള്ള ഇടിവാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസം മാസത്തിലെ തന്നെ ഏറ്റവും കുറഞ്ഞ സ്വർണ്ണവിലയായിരുന്നു രേഖപ്പെടുത്തിയത്.
ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 1, 10,200 ആയിരുന്നു. ഇന്നലെ 3 തവണയാണ് സ്വർണ്ണത്തിന്റെ വിലകുറഞ്ഞത്. രാവിലെ ഒരു പവൻ സ്വർണത്തിന് 113400 രൂപയായിരുന്നു. ഉച്ചയ്‌ക്ക് 111400 രൂപയായി ഒരു പവൻ സ്വർണത്തിന്. പിന്നീട് വൈകുന്നേരം വീണ്ടും കുറഞ്ഞു 1,10,200 എന്ന നിരക്കിൽ എത്തിയത്. അത്തരത്തിൽ ഇന്ന് ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 110,680 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ 480 രൂപയുടെ വർദ്ധനവാണ് ഉണ്ടായത്.
അതുപോലെ ഒരു ഗ്രാം സ്വർണത്തിന് നിരക്ക് ഇന്ന് 13835 രൂപയാണ്. സ്വർണ്ണവില കുറയുന്നത് ആഭരണപ്രേമികളെ പോലെ തന്നെ ജോലിക്കാരെ സംബന്ധിച്ചും ആശ്വാസകരമായ കാര്യമാണ്. പെട്ടെന്നാണ് സ്വർണത്തിന് നിരക്ക് വർധിക്കാൻ തുടങ്ങിയത്. ഇതോടെ ആളുകൾക്ക് സ്വർണത്തോടുള്ള കമ്പവും ഏതാണ്ട് അവസാനിച്ച മട്ടായിരുന്നു.















