ആലുവ : നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു കീരംപാറ, തട്ടേക്കാട്, കൂരുകുളം ഭാഗത്ത് ചെമ്പുകോട്ടുകുടി വീട്ടിൽ മനോജ് കുര്യക്കോസ് (33) നെയാണ് കാപ്പ ചുമത്തി വിയ്യൂർ സെൻട്രൽ ജയിലിലടച്ചത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ലാ കളക്ടർ പ്രിയങ്ക ജി. ആണ് ഉത്തരവിട്ടത്.
കോതമംഗലം, ആലുവ പോലീസ് സ്റ്റേഷൻ പരിധികളിൽ കൊലപാതക ശ്രമം, ദേഹോപദ്രവം, ഭീഷണിപ്പെടുത്തൽ, മയക്ക് മരുന്ന് ,പട്ടികജാതി പട്ടികവർഗക്കാർക്കെതിരെയുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യത്തിൽ ഉൾപ്പെട്ടയാളാണ്. നവംബർ അവസാനം ഒരു യുവതിയ്‌ക്കെതിരെ അതിക്രമം നടത്തിയതിന് കോതമംഗലം പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
കോതമംഗലം പോലീസ് ഇൻസ്പെക്ടർ .കെ.ആർ പ്രശാന്ത് കുമാർ , സബ്ബ് ഇൻസ്പെക്ടർ യദുഗോപാൽ, അസി. സബ്ബ് ഇൻസ്പെക്ടർമാരായ സി.കെ നവാസ്, പി.എ മനാഫ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സിബി ജോർജ്ജ്, സിവിർ പോലീസ് ഓഫീസർ ഒ.കെ സുബിൻ കുമാർ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
















