കൊച്ചി:സ്ഥാനാര്‍ത്ഥിയാകുമെന്ന് അവസാന നിമിഷം വരെ പ്രതീക്ഷയുണ്ടെന്ന് ദീപ്തി മേരി വര്‍ഗീസ്.ഇതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല.
ബിഷപ്പ് ഹൗസിലെത്തി ബിഷപ്പ് ആന്റണി കാട്ടിപറമ്പിലുമായി ദീപ്തി മേരി വര്‍ഗീസ് കൂടിക്കാഴ്ച നടത്തി. സ്ഥാനാര്‍ത്ഥിയായി വന്നാല്‍ എല്ലാ പിന്തുണയും സഭ ഉറപ്പു നല്‍കിയിട്ടുണ്ടെന്നും കടപ്പാട് അറിയിക്കാന്‍ വന്നതാണെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
സംഘടനാ ചുമതലയുള്ളതിനാല്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ കൂടിയാണ് കൊച്ചിയില്‍ തുടരുന്നത്. സ്ഥാനാര്‍ത്ഥി വന്നാല്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടാകും. താന്‍ സ്ഥാനാര്‍ഥിയായാല്‍ പ്രവര്‍ത്തിക്കും.
മുഹമ്മദ് ഷിയാസിന് സ്വാഗതം എന്ന നിലയ്‌ക്കാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചതെന്നും തെരഞ്ഞെടുപ്പ് പ്രചാരണമല്ലെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കൊച്ചി സീറ്റില്‍ ദീപ്തി മേരി വര്‍ഗീസിനായി കെസി വേണുഗോപാലും മുഹമ്മദ് ഷിയാസിനായി വിഡി സതീശനും ഹൈക്കമാന്‍ഡില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.കൊച്ചി സീറ്റില്‍ മുഹമ്മദ് ഷിയാസിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചുവെന്ന വിവരങ്ങള്‍ക്കിടെയാണ് ദീപ്തി ബിഷപ്പിനെ സന്ദര്‍ശിച്ചത്.
















