ബോളിവുഡ് നടി സാറ അലി ഖാൻ പലപ്പോഴും ഹിന്ദുക്ഷേത്രങ്ങൾ ദർശിക്കാറുണ്ട്. . കേദാർനാഥിന് പുറമെ നിരവധി ക്ഷേത്രങ്ങൾ സാറ പലപ്പോഴും സന്ദർശിക്കാറുണ്ട്. ഈ ആരാധനാലയങ്ങളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്. വർഷത്തിൽ ഒരിക്കലെങ്കിലും സാറ എത്തുന്ന ക്ഷേത്രമാണ് കേദാർനാഥ്. എന്നാൽ ഇനിമുതൽ ഈ സന്ദർശനം സാറയ്‌ക്ക് അത്ര എളുപ്പമായിരിക്കില്ല.
സനാതനവിശ്വാസികൾക്ക് മാത്രമാണ് ഇനി ക്ഷേത്രത്തിൽ ദർശനം അനുവദിക്കുന്നതെന്ന് ബദരീനാഥ് കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചു. നടന്ന ചാർ ധാം യാത്രയുടെ പത്രസമ്മേളനത്തിലാണ് സനാതന വിശ്വാസികളല്ലാത്തവർക്ക് ക്ഷേത്രത്തിൽ പ്രവേശനം നിരോധിച്ചിട്ടുണ്ടെന്ന് കമ്മിറ്റി അറിയിച്ചത്.
അഹിന്ദുക്കളെ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കില്ലെന്ന് ബികെടിസി പ്രസിഡന്റ് ഹേമന്ത് ദ്വിവേദി പത്രസമ്മേളനത്തിൽ പറഞ്ഞു. സനാതന ധർമ്മത്തിൽ വിശ്വസിക്കുന്ന ഏതൊരാളും സനാതനിയാണ്. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് താൻ സനാതനിയാണെന്ന് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കണമെന്നും ബോളിവുഡ് നടി സാറാ അലി ഖാനെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. “സാറാ അലി ഖാനും സനാതന ധർമ്മത്തിൽ വിശ്വാസമുണ്ടെന്ന് പ്രഖ്യാപിക്കുകയും ഞങ്ങൾക്ക് ഒരു സത്യവാങ്മൂലം നൽകുകയും ചെയ്താൽ, ഞങ്ങൾ അവരെയും സന്ദർശിക്കാൻ അനുവദിക്കും” എന്ന് അദ്ദേഹം പറഞ്ഞു.











