Kerala

പുറത്താക്കിയതിന് പിന്നാലെ ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാര്‍ച്ചും രാഷ്‌ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം

ഗോവിന്ദന്റെ തട്ടകമായ മലപ്പട്ടത്താണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂര്‍: തളിപ്പറമ്പ് നിയോജക മണ്ഡലത്തില്‍ പി.കെ.ശ്യാമളയെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെ നേതൃത്വത്തിനെതിരെ ആരോപണങ്ങളുന്നയിച്ച ടി.കെ. ഗോവിന്ദനെതിരെ ബഹുജന മാര്‍ച്ചും രാഷ്‌ട്രീയ വിശദീകരണ യോഗവും നടത്തി സിപിഎം.ഗോവിന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെയാണ് പ്രകടനവും പൊതുയോഗവും.

ഗോവിന്ദന്റെ തട്ടകമായ മലപ്പട്ടത്താണ് സിപിഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചത്. എം.വി. ജയരാജന്‍, പി. ജയരാജന്‍ എന്നിവര്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കി.

ടി.കെ. ഗോവിന്ദനൊപ്പം ഇപ്പോള്‍ അദ്ദേഹം മാത്രമാണെന്ന അവസ്ഥയാണെന്നും സ്വന്തം ബന്ധുക്കള്‍ പോലും കൂടെയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം എം.വി. ജയരാജന്‍ പരിഹസിച്ചു.നേതാക്കളെ സേവിച്ച് സ്ഥാനാര്‍ഥിയാകാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ കഴിയുമെന്ന് ടി.കെ. ഗോവിന്ദനോട് ആരാണ് പറഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.