കോഴിക്കോട്: ക്ഷേത്രോത്സവത്തിനിടെ യുവതിയോട് ലൈംഗികാതിക്രമം കാട്ടിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.കക്കോടി പടിഞ്ഞാറ്റുംമുറി സ്വദേശി തട്ടാരിക്കല്‍ വീട്ടില്‍ വൈശാഖി(25)നെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ രാത്രി കാരപ്പറമ്പിലെ ക്ഷേത്രത്തില്‍ വച്ചാണ് അനിഷ്ട സംഭവങ്ങളുണ്ടായത്.
ഉത്സവത്തിന് എത്തിയതായ വെസ്റ്റ്ഹില്‍ സ്വദേശിനി തിറ കണ്ടുകൊണ്ടിരിക്കുന്നതിനിടെ വൈശാഖ് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. യുവതി നല്‍കിയ പരാതിയില്‍ കോഴിക്കോട് നടക്കാവ് പൊലീസാണ് നടപടി സ്വീകരിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് പ്രാഥമിക അന്വേഷണം നടത്തി.
ഇതിന് ശേഷം വൈശാഖിനെ പിടികൂടുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ കോടതിയില്‍ ഹാജരാക്കി.
















