Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

ജന്മനാട്ടില്‍ ടി.കെ. പരീക്കുട്ടിയുടെ ഏക സ്മാരകവും ഇല്ലാതാകുന്നു; കോക്കേഴ്‌സ് സിനിമാശാല പൊളിച്ചു നീക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 03:48 pm IST
in Mollywood, Ernakulam, Entertainment

മട്ടാഞ്ചേരി: മലയാള ചലച്ചിത്രലോകത്തെ നിര്‍മാതാവും അവിസ്മരണീയനുമായ ടി.കെ. പരീക്കുട്ടിയുടെ ജന്മദേശത്തെ ഏക സ്മാരകവും ഇല്ലാതാകുന്നു. കൊച്ചി അമരാവതിയിലെ കോക്കേഴ്‌സ് തീയേറ്ററാണ് കൊച്ചിന്‍ കോര്‍പറേഷന്‍ പൊളിച്ചുനീക്കാനൊരുങ്ങുന്നത്. മലയാള സിനിമയ്‌ക്ക് പ്രഥമ ദേശീയ പുരസ്‌കാരം വെള്ളി മെഡല്‍ നേടി തന്ന നീലകുയിലിന്റെ നിര്‍മ്മാതാവും കൊച്ചിയിലെ വ്യവസായിയുമായിരുന്നു ടി.കെ. പരീക്കുട്ടി.

നഗരസഭ സ്ഥലം പാട്ടത്തിനെടുത്ത് 1969 ല്‍ നിര്‍മിച്ച സൈന തീയേറ്റര്‍ സംസ്ഥാനത്തെ പ്രഥമ 70 എം.എം. സിനിമശാലയാണ്. തുടര്‍ന്നിത് കോക്കേഴ്‌സ് എന്നാക്കി മാറ്റി. പാട്ടകുടിശികയുടെ തര്‍ക്കത്തില്‍ 2017 ഏപ്രിലില്‍ യുഡിഎഫ് മേയര്‍ സൗമിനി ജൈന്‍ കോക്കേഴ്‌സ് തീയേറ്റര്‍ താഴിട്ടു പൂട്ടി. തുടര്‍ന്ന് ഇരുമുന്നണികളുടെയും അവഗണനയില്‍ സാമൂഹ്യ വിരുദ്ധ – ലഹരി മാഫിയ കേന്ദ്രമായി മാറിയ കോക്കേഴ്‌സ് തീയേറ്റര്‍ മുന്‍ നഗരസഭ പ്രതിപക്ഷ നേതാവ് മാലിന്യ സംഭരണ കേന്ദ്രമാക്കി. ഇതിനിടെ തീയേറ്ററിനകത്തെ കസേരകളടക്കം അപ്രത്യക്ഷമായി. അവഗണനയില്‍ തകര്‍ന്ന കോക്കേഴ്‌സ് തീയേറ്ററാണ് ഇപ്പോഴത്തെ യുഡിഎഫ് മേയര്‍ മിനിമോള്‍ പൊളിച്ചു നീക്കാനൊരുങ്ങുന്നത്.

ടി.കെ. പരീക്കുട്ടിയെ മറന്നവര്‍ ജന്മദേശത്തെ ഏക സ്മാരകവും ഇല്ലാതാക്കുന്നതില്‍ ആശങ്കയിലാണ് കൊച്ചിക്കാര്‍. സിനിമാ നിര്‍മാതാവ്, തൊഴിലാളി സൗഹൃദ വ്യവസായി, കലാപ്രേമി തുടങ്ങി വിവിധ മേഖലകളില്‍ ശ്രദ്ധേയനായിരുന്നു ടി.കെ. പരീക്കുട്ടി. ജന്മദേശത്തെ വീടും കമ്പനിയും കൈവിട്ടപ്പോള്‍ ടി.കെ യുടെ ഓര്‍മ്മകള്‍ സമ്മാനിക്കുകയാണ് ജന്മനാട്ടിലെ സിനിമാശാല കോക്കേഴ്‌സ്.

ആറ് പതിറ്റാണ്ടിന്റെ ജീവിതത്തിനിടയില്‍ ഒന്‍പത് സിനിമകള്‍ നിര്‍മിച്ചു. നാല് ചിത്രങ്ങള്‍ക്ക് പ്രസിഡന്റിന്റെ വെള്ളി മെഡലല്‍ ലഭിച്ചു. അഞ്ച് ചിത്രങ്ങള്‍ക്ക് സംസ്ഥാന പുരസ്‌കാരങ്ങളും ലഭിച്ചു. 1908 ജനുവരി 9ന് എടയാര്‍ തേന്‍കുഴിപറമ്പില്‍ കുഞ്ഞു മരയ്‌ക്കാര്‍ പാത്തുമ്മ ദമ്പതികളുടെ മകനായി മട്ടാഞ്ചേരിയില്‍ ജനിച്ച ടി.കെ പരീക്കുട്ടി കൊച്ചി തുറമുഖത്ത് തോണി തൊഴിലാളിയായി. തുടര്‍ന്ന് ജൂടൗണ്‍ കേന്ദ്രീകരിച്ച് ടി.കെ. പരീക്കുട്ടി കമ്പനി രൂപീകരിച്ചു. തുറമുഖത്ത് നിന്ന് വള്ളംവഴി ഫാക്ടിലേയ്‌ക്ക് ഗന്ധകം എത്തിക്കുന്നതാണ് കരാര്‍. 108 ഓളം വള്ളങ്ങളുള്ള കമ്പനി അടച്ചു പൂട്ടിയപ്പോള്‍ അവ സൗജന്യമായി തൊഴിലാളികള്‍ക്ക് നല്കി. ഇതിനിടെയാണ് 1954 ല്‍ സ്വന്തമായുള്ള ചന്ദ്രതാര പ്രൊഡക്ഷന്‍സിലൂടെ നീലക്കുയില്‍ നിര്‍മിച്ചത്. തുടര്‍ന്ന് രാരിച്ചന്‍ എന്ന പൗരന്‍ (1956), നാടോടി (1959) മുടിയനായ പുത്രന്‍ (1961) മൂടുപടം(1962) തച്ചോളി ഒതേനന്‍ (1963), ഭാര്‍ഗ്ഗവീനിലയം(1964), കുഞ്ഞാലി മരയ്‌ക്കാര്‍(1967), ആല്‍മരം (1969) എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.

സ്വന്തം സിനിമാ സ്റ്റുഡിയോക്കായി തൃശൂരില്‍ 30 ഏക്കര്‍ സ്ഥലം വാങ്ങി. രാമു കര്യാട്ട്, പി. ഭാസ്‌ക്കരന്‍, എ. വിന്‍സന്റ് എന്നി സംവി ധായകരും ബാബുരാജ്, എ.ടി. ഉമ്മര്‍, കെ. രാഘവന്‍ എന്നീ സംഗീത സംവിധായകരും മധു, അടൂര്‍ഭാസി, കെ.പി. ഉമ്മര്‍, കുതിരവട്ടം പപ്പു, വിജയ നിര്‍മ്മല തുടങ്ങി താരങ്ങളും ടികെയുടെ സംഭാവനകളാണ്.

Tags: MalayalamT.K PareekuttyCinema. kokers theatreNeela kuyil
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

കേരളം കേരളത്തെ കണ്ടെത്തുമ്പോള്‍

Mollywood

മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടിയ പെണ്ണും പൊറാട്ടും ഒടിടിയിലെത്തി, നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംങ് ആരംഭിച്ചു

Kerala

ഇനി ആദ്യ ഭാഷ മലയാളം; രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിൽ മലയാള ഭാഷാ ബില്ലിൽ ഒപ്പു വച്ച് ഗവർണർ

Kerala

കേരള’കേരളം’ ആയി; പ്രധാനമന്ത്രിയെ കണ്ട് സാഹിത്യ പ്രതിഭകൾ

Mollywood

“പാട്രിയറ്റ്” സെറ്റിൽ പുതു വർഷം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂട്ടി; ചിത്രീകരണം അവസാനഘട്ടത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.