തിരുവനന്തപുരം: രമ്യ ഹരിദാസിനെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തില്‍ പ്രതിഷേധം കനക്കുന്നു.കഠിനംകുളം പഞ്ചായത്ത് ഓഫീസിനു സമീപം നടത്തിയ പ്രതിഷേധത്തില്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു.
രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉണ്ടായിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനമാണുളളത്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിട്ടുണ്ട്.
അടൂര്‍ പ്രകാശ് തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണ്. രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ പറഞ്ഞിരുന്നു.ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയുണ്ട്.
















