തിരുവനന്തപുരം: വാമനപുരം കണിച്ചോട് ഒരുവയസുകാരിയെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ അശ്വതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അശ്വതി-സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയെയാണ് വ്യാഴാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയത്.
പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തിയിരുന്നു.തുടര്‍ന്ന് അമ്മയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ കാരണം വ്യക്തമായത്.
കുഞ്ഞിന് ഓട്ടിസം ബാധിച്ചതായി അശ്വതിയ്‌ക്ക് സംശയം ഉണ്ടായിരുന്നു.ഇതിനെ തുടര്‍ന്ന് രണ്ടാഴ്‌ച്ച മുമ്പ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തി.എന്നാല്‍ പരിശോധനയില്‍ കുഞ്ഞിന് അസുഖങ്ങളൊന്നും ഉള്ളതായി കണ്ടെത്തിയിരുന്നില്ല.
അശ്വതിക്ക് എട്ടുവയസുള്ള മറ്റൊരു കുട്ടികൂടിയുണ്ട്. രണ്ടാമത്തെ കുട്ടി ജനിച്ചത് മുതല്‍ അശ്വതി അധികം ആരോടും സംസാരിച്ചിരുന്നില്ല.ം ചെറിയരീതിയില്‍ മാനസികാസ്വാസ്ഥ്യങ്ങള്‍ പ്രകടിപ്പിച്ചിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു.
















