കൊച്ചി: വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി ചുമതലയേറ്റു. നോണ്‍-ഇന്‍ഡിപെന്‍ഡന്റ് നോണ്‍-എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള ഡയറക്ടര്‍ ബോര്‍ഡിന്റെ ശിപാര്‍ശ കഴിഞ്ഞ എട്ടിന് ഭൂരിപക്ഷ ഓഹരിയുടമകള്‍ അംഗീകരിച്ചു.
കമ്പനിയുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം. 2030 ജനുവരി 27 വരെയുള്ള നാല് വര്‍ഷത്തെ കാലയളവിലേക്കാണ് നിയമനം. ഡോ. റീന മിഥുന്‍ ചിറ്റിലപ്പിള്ളി വി-ഗാര്‍ഡ് ഫൗണ്ടേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയാണ്. സാമൂഹ്യ വികസനവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും ലക്ഷ്യമിട്ട് ഫൗണ്ടേഷന്‍ നടപ്പിലാക്കിയ നിരവധി പദ്ധതികള്‍ക്ക് ഡോ. റീന നേതൃത്വം നല്‍കുന്നു.















