കൊച്ചി : ചെറായിയിൽ വൻ രാസ ലഹരി വേട്ട’. 42 ഗ്രാം എം.ഡി.എം.എയുമായി 4 യുവാക്കൾ പോലീസ്പിടിയിൽ. മട്ടാഞ്ചേരി സ്വദേശികളായ ലോബോ ജംഗ്ഷനിൽ ഷിനാസ് (28) പുതിയ റോഡിൽ പനച്ചിക്കാപ്പറമ്പ് ഷാജഹാൻ (31), പുതിയറോഡിൽ മഹാജനവാടി സഫീർ (ഷിലാസ് 28), ബസാർ റോഡിൽ പുതുക്കാട്ട് പറമ്പ് സഫീർ (എപ്പീർ 32 ) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫും, മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്.
പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെറായിയിലെ ഒരു റിസോർട്ടിൽ മുറിയെടുത്തിരിക്കുകയായിരുന്നു സംഘം. സഫീർ (ഷിലാസ്) ബംഗലൂരുവിൽ നിന്ന് കൊണ്ടുവന്നതാണ് രാസലഹരി. ചെറായി, പുതുവൈപ്പ്; ബീച്ച് ,കൊച്ചി ഭാഗങ്ങളിലേക്ക് വിൽപ്പനക്കായി തയ്യാറാക്കുമ്പോഴാണ് സംഘം പിടിയിലാകുന്നത്.
നർക്കോട്ടിക് സെൽ ഡി വൈ എസ് പി ജെ.ഉമേഷ് കുമാർ, മുനമ്പം ഡി വൈ എസ് പി എസ്.ജയകൃഷ്ണൻ, ഇൻസ്പെക്ടർ കെ.എസ് സന്ദീപ്, എസ്.ഐ വന്ദന കൃഷ്ണ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
















