ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിയില്‍ ഹൗസ്ബോട്ടുകള്‍ക്ക് തീപിടിച്ചു. ഇന്ന് രാവിലെയാണ് 2 ബോട്ടുകള്‍ക്ക് തീപിടിച്ചത്. അനാഹിത, കാതറിൻ എന്നീ ബോട്ടുകള്‍ പൂർണമായും കത്തിനശിച്ചു. രണ്ട് യുണിറ്റ് ഫയർഫോഴ്സ് യൂണിറ്റുകള്‍ എത്തി തീ അണയ്‌ക്കാൻ ശ്രമം തുടരുകയാണ്. ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ തീ പടരുന്നത് കണ്ടതോടെ കായലിലേക്ക് ചാടി.
ഇവർ പരുക്കില്ലാതെ രക്ഷപ്പെട്ടു. ആറ് ബെഡ് റൂമുകള്‍ ഉള്ള ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തില്‍ ഹൗസ് ബോട്ടിലെ ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടി തെറിച്ചത് നാട്ടുകാരെ പരിഭ്രാന്തിയില്‍ ആക്കിയിട്ടുണ്ട്. നിലവില്‍ തീ നിയന്ത്രണ വിധേയമാണ്.











