Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ആര്യ ബിഗ്‌ബോസിൽ പോയപ്പോൾ മുൻകാമുകൻ കൂട്ടുകാരിയുമായി ജീവിതം തുടങ്ങി, രണ്ട് തവണ വിവാഹമോചനം നടന്ന കൊടും ചതിയനെന്ന് ആലപ്പി അഷ്റഫ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2026, 08:18 am IST
in Entertainment

ബിഗ് ബോസ് എന്ന ഷോയിൽ പങ്കെടുത്തതിന് കുറച്ച് പണം ലഭിച്ചതൊഴിച്ചാൽ വലിയ ചീത്തപേര് നേടേണ്ടി വന്ന താരമാണ് ആര്യ ബഡായി എന്ന് ആലപ്പി അഷ്റഫ്. താൻ അതുവരെ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപേര് മാത്രമല്ല നഷ്ടപ്പെട്ടത്, താൻ ജീവനുതുല്യം സ്നേഹിച്ച പ്രേമഭാജനത്തെയും നഷ്ടപ്പെടുകയാണ് ഉണ്ടായതെന്ന് സംവിധായകൻ പറഞ്ഞു. തന്റെ ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് പ്രതികരണം.’ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലെ മത്സരാർത്ഥികളിൽ ഏറെയും ഏതെങ്കിലും വിധത്തിൽ വിവാദങ്ങളിലോ മറ്റു പ്രശ്നങ്ങളിലോ അല്ലെങ്കിൽ ഏതെങ്കിലുമൊക്കെ വലിയ വലിയ പ്രശ്നങ്ങളിൽ അകപ്പെട്ട് സർവൈവ് ചെയ്തവരോ സമൂഹത്തിൽ വളരെ മോശപ്പെട്ട ഇമേജ് ഉള്ളവരൊക്കെ ആയിരിക്കും മത്സരാർത്ഥികൾ ആയിട്ട് വരിക .എന്നാൽ ഇതൊന്നും കൂടാതെ നല്ല ഇമേജ് ഉള്ളവരെയും സമൂഹത്തിൽ അറിയപ്പെടുന്നവരെയും അംഗീകാരമുള്ളവരെയും ഉൾപ്പെടുത്താറുണ്ട്.

അപ്രകാരം സമൂഹത്തിൽ അറിയപ്പെടുന്നതും നല്ല ഇമേജ് ഉള്ളതും ജനങ്ങളുടെ സ്നേഹവും ആദരവും ഒക്കെ പിടിച്ചുപറ്റിയിട്ടുള്ള ഒരു മത്സരാർത്ഥിയായിരുന്നു ആര്യ. ബിഗ് ബോസ് മത്സരാർത്ഥിയായി ആര്യ എത്തുന്നു എന്നറിഞ്ഞപ്പോൾ അവരെ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം പ്രേക്ഷകർ അവരുടെ അവിടുത്തെ പ്രകടനം കാണുവാൻ സന്തോഷഭരിതരായി കാത്തിരുന്നു. എന്നാൽ അവരെയൊക്കെ നിരാശപ്പെടുത്തികൊണ്ടുള്ള ഒരു പ്രകടനമാണ് ആര്യ അവിടെ കാഴ്ചവെച്ചത്. ആര്യക്ക് ജനഹൃദയങ്ങളിൽ ഉണ്ടായിരുന്ന സ്നേഹവും അംഗീകാരവും എല്ലാം നഷ്ടപ്പെടുത്തികൊണ്ടാണ് ആര്യ അവിടെനിന്നും പുറത്തിറങ്ങിയത്.ആര്യ ബഡായി എന്ന പേരിനു പകരം വിഷപ്പാമ്പ് എന്നും ആര്യവെമ്പാല എന്നുള്ള പേരുമൊക്കെ അവർക്ക് പലരും ചാർത്തികൊടുത്തു. ചുരുക്കി പറഞ്ഞാൽ ബിഗ് ബോസിൽ നിന്നും ആര്യക്ക് കുറച്ചു പണം കിട്ടിയത് ഒഴിച്ചാൽ ബിഗ് ബോസ് എന്ന ഷോ ആര്യയെ സംബന്ധിച്ച് ഒരു നഷ്ടകച്ചവടമായിരുന്നു.

താൻ അതുവരെ കഷ്ടപ്പെട്ട് നേടിയെടുത്ത സൽപേര് മാത്രമല്ല നഷ്ടപ്പെട്ടത്, താൻ ജീവനുതുല്യം സ്നേഹിച്ച പ്രേമഭാജനത്തെയും നഷ്ടപ്പെടുകയാണ് ഉണ്ടായത്. ഈ നഷ്ടങ്ങളൊക്കെ ആര്യയെ പാനിക് അറ്റാക്കിലേക്കും ഡിപ്രഷനിലേക്കും ഒക്കെ തള്ളിവിടുകയാണ് ഉണ്ടായത് .അതിൽ നിന്നൊക്കെ മോചിതയാകാൻ ഏതാണ്ട് ഒരു വർഷക്കാലം വേണ്ടിവന്നു എന്നാണ് ആര്യ പറയുന്നത്. ആര്യക്ക് ബിഗ് ബോസിൽ പോകാൻ പ്രചോദനം നൽകിയതും അതിനുവേണ്ടി എയർപോർട്ടിൽ കൊണ്ടുചെന്നാക്കിയതും തന്റെ പ്രിയപ്പെട്ട കാമുകനായിരുന്നു. ബിഗ് ബോസ് ഹൗസിലേക്ക് കയറുന്നതിന് തൊട്ടുമുൻപുള്ള വീഡിയോ കാളിൽ വേർപാടിന്റെ വേദനയിൽ അയാൾ പൊട്ടിക്കരയുന്നത് കണ്ട് കരളലിയിക്കുന്ന വേദനയോടെയാണ് ആര്യ ഹൗസിനുള്ളിലേക്ക് കടന്നുപോയത്.എന്നാൽ ആര്യയുടെ നിഷ്കളങ്കമായ ആ സ്നേഹത്തെ തന്റെ കാമുകനായ ആ വില്ലൻ ചൂഷണം ചെയ്യുകയാണെന്നുള്ളത് ആ പാവം അപ്പോൾ അറിഞ്ഞിരുന്നില്ല.

സിനിമയിലെ വില്ലന്മാരെ പോലും കവച്ചുവയക്കുന്ന അഭിനയപാഠവം കാഴ്ചവെച്ച ആളാണ് ഇയാൾ എന്ന് പറയാതെ വയ്യ. രണ്ടു പ്രാവശ്യത്തെ വിവാഹമോചനം കഴിഞ്ഞ ആളാണ് ഇയാൾ ,മൂന്നു വർഷക്കാലം പ്രണയവും ലിവിങ് ടുഗതറും ഒക്കെയായി ആര്യയെ എല്ലാവിധത്തിലും ചൂഷണം ചെയ്ത ശേഷം നിഷ്കരണം ഉപേക്ഷിച്ചു കടന്നുകളയുകയാണ് ഉണ്ടായത്. ബിഗ് ബോസിലെ 75 ദിവസത്തെ സംഘർഷഭരിതമായ ജീവിതത്തിനു ശേഷം പുറത്തിറങ്ങിയ ആര്യ ആദ്യം വിളിച്ചത് തന്റെ മകളെയോ വീട്ടുകാരെയോ ആയിരുന്നില്ല. ആ കൊടും ചതിയേന ആയിരുന്നു ഒരു പ്രാവശ്യമല്ല നിരവധി പ്രാവശ്യം തുടരെ തുടരെ വിളിച്ചുകൊണ്ടിരുന്നു അപ്പോഴൊന്നും അയാൾ ഫോൺ എടുത്തില്ല. അവസാനം ഒരു നിവർത്തിയുമില്ലാതെ അയാൾ തിരിക വിളിച്ചു. ഉറങ്ങിപ്പോയതുകൊണ്ടാണ് ഫോൺ എടുക്കാത്തതെന്ന് ഒരു ന്യായം പറഞ്ഞു.

ഒരു താല്പര്യവുമില്ലാതെ അയാൾ സംസാരിക്കുന്നത് കേട്ടപ്പോൾ ആര്യക്ക് സങ്കടവും സംശയവും തോന്നി. പിന്നീടാണ് തന്നെ ഞെട്ടിച്ച തൻറെ മനസ്സിനെ അപ്പാടെ തകർത്തു കളഞ്ഞ ആ സത്യം ആര്യ അറിയുന്നത് .അയാൾ താൻ പരിചയപ്പെടുത്തിയ തൻറെ പ്രിയ കൂട്ടുകാരിയുമായി ജീവിതം തുടങ്ങിക്കഴിഞ്ഞു എന്ന്. ആര്യ തന്നെ ചതിച്ചു കടന്നുകളഞ്ഞ കാമുകനെ പറ്റി പറയുമ്പോൾ ഇന്നും വിങ്ങിപ്പൊട്ടാറുണ്ട് .അതിൽ നിന്നും ഒരു കാര്യം മനസ്സിലാക്കേണ്ടത്, അയാളോടുള്ള പ്രണയവും ഇഷ്ടവും ആര്യയുടെ മനസ്സിനെ എത്രത്തോളം സ്വാധീനിച്ചിരുന്നു എന്നുള്ളതാണ്. ആര്യ അനുഭവിച്ച ഇത്തരം ട്രോമയിലൂടെ കടന്നുപോയത് ഒരു ദുർബലയായ പെൺകുട്ടിയായിരുന്നു െങ്കിൽ അതിന്റെ പര്യാവസാനം വലിയൊരു ദുരന്തമായേനെ. ഇവിടെയാണ് ആര്യ എന്ന പെൺകരുത്തിനെ നാം കാണേണ്ടത്.ഇടത്തരം കുടുംബത്തിൽ ജനിച്ച ആര്യക്ക് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുന്ന ഒരു കുടുംബ പശ്ചാത്തലമായിരുന്നു ഉണ്ടായിരുന്നത്.

ആ കുടുംബത്തിൽ പിന്നീട് ഒരു പണം കായ്‌ക്കുന്ന മരമായി മാറുകയായിരുന്നു ആര്യ. ചെറിയ പ്രായത്തിലെ വീട്ടിലെ പ്രാരാബ്ധങ്ങൾ ചുമരിലേക്കേണ്ടി വന്ന ആളാണ് ആര്യ .ആകസ്മികമായി തന്റെ പിതാവിനുണ്ടായ രോഗവും അതെ തുടർന്നുണ്ടായ മരണവും അനുജത്തിയുടെ വിവാഹവും എല്ലാം കുടുംബത്തിലെ കാരണവന്മാർ കൈകാര്യം ചെയ്യുന്നതുപോലെ ഏറ്റെടുത്തു നടത്തിയ ആളാണ് ആര്യ .ഇത്തരക്കാർ വീട്ടിലുള്ളവർക്കും കുടുംബത്തിനും ഒക്കെ ആശ്രയവും താങ്ങും തണലും ഒക്കെ ആകുമെങ്കിലും സ്വന്തം കാര്യം വരുമ്പോൾ മിക്കപ്പോഴും പരാജയം ഏറ്റുവാങ്ങാറുണ്ട്. അവരുടെ ആദ്യ വിവാഹബന്ധത്തിലെ വീഴ്ചയുടെ കുറ്റസമ്മതം തെറ്റ് പൂർണമായും തന്റെ ഭാഗത്താണെന്ന് അവർ തുറന്നു പറയുന്നുണ്ട് . വിവാഹമോചനങ്ങളിൽ എല്ലാം തന്നെ അവരവരുടെ ഭാഗങ്ങൾ ശരിയാണെന്ന് വാദിച്ചു ജയിക്കുവാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.

ഭാര്യ പറയുന്നു തന്റെ ഭർത്താവിനോട് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത അദ്ദേഹത്തെ വഞ്ചിക്കുന്ന രീതിയിലുള്ള ഒരു വലിയ തെറ്റ് എന്റെ ഭാഗത്തുനിന്നും സംഭവിച്ചുപോയി അതെ തുടർന്നുള്ള പ്രശ്നങ്ങളാണ് പരസ്പര ധാരണയോടെയുള്ള വിവാഹമോചനത്തിലേക്ക് എത്തിച്ചത്. 18 വയസ്സിൽ നടന്ന ആ പ്രണയവിവാഹം ഏതാണ്ട് ഒൻപത് വർഷക്കാലത്തോളമേ നീണ്ടുനിന്നുള്ളൂ. ആ ബന്ധത്തിൽ അവർക്കൊരു മകളുമുണ്ട് ഖുഷി. ആര്യ പറയുന്നു വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്തൊക്കെ എനിക്ക് ആ ബന്ധം തുടർന്നു പോകാമായിരുന്നു. പക്ഷേ കുറ്റബോധം കൊണ്ട് എനിക്കത് സാധിച്ചില്ല. ജീവിതമല്ലേ ഒന്നിച്ചു മുന്നോട്ടു പോകുമ്പോൾ അതിൻറെ പേരിൽ പ്രശ്നങ്ങൾ ഉണ്ടാകാമെന്ന ഭയവും തോന്നിയിരുന്നു. അദ്ദേഹം വേറെ വിവാഹം കഴിച്ചു.

എങ്കിലും മകളുടെ കാര്യങ്ങളിൽ തീരുമാനം എടുക്കുന്നത് ഞങ്ങൾ രണ്ടുപേരും ചേർന്നാണ് എന്ന്. ആര്യയുടെ രണ്ടാമത്തെ പ്രണയം തകർന്നടിഞ്ഞ് ഡിപ്രഷനിൽ ആയപ്പോൾ അദ്ദേഹം വിളിച്ച് ആശ്വസിപ്പിച്ചിരുന്നു എന്നും ആര്യ പറയുന്നുണ്ട്. ആര്യയുടെ ജീവിതത്തിലേക്ക് കടന്നുവന്ന രണ്ട് വ്യത്യസ്ത കഥാപാത്രങ്ങൾ ആയിരുന്നു മുൻഭർത്താവും അതിനുശേഷം കടന്നുവന്ന കാമുകനും. ആര്യയുടെ മകളുടെ അച്ഛനും മുൻഭർത്താവുമായ ആ മനുഷ്യൻ നല്ലൊരു മനസ്സിന്റെ ഉടമയും മാന്യനുമായിരുന്നു. കാരണം തന്നെ വഞ്ചിച്ച ഭാര്യയോട് സ്നേഹവും കരുണയും അനുകമ്പയും ഒക്കെ കാട്ടാൻ കാണിച്ച ആ മനസ്സ് എന്തുകൊണ്ടും അഭിനന്ദനം അർഹിക്കുന്നതാണ്. അതേസമയം തന്റെ ഭാഗത്ത് ഒരു തെറ്റുമില്ലാതെ പ്രാണൻ കൊടുത്തു സ്നേഹിച്ചിട്ടും വഞ്ചിച്ച് നിഷ്കരണം ഉപേക്ഷിച്ചു പോയ ആളും. ഇവർ രണ്ടുപേരും ജീവിതം എന്തെന്ന് ആര്യയെ പഠിപ്പിച്ച രണ്ട് വ്യക്തിത്വങ്ങളാണ്.ആര്യക്ക് ജീവിതത്തിൽ നഷ്ടപ്പെട്ട എല്ലാ സ്നേഹവും സന്തോഷവും കരുതലും ഒക്കെ മടക്കികൊടുത്തുകൊണ്ട് ആണൊരുത്തൻ അവരുടെ ജീവിത പങ്കാളിയായി രംഗത്ത് വന്നിരിക്കുകയാണ്.

അത് മറ്റാരുമല്ല എല്ലാവർക്കും സുപരിചിതനായ സിബിൻ ബെഞ്ചമിൻ ആണ് ആര്യയുടെ ഭർത്താവ്. ഈ ജീവിതത്തിൽ ഒരുപാട് നന്ദിയും സ്നേഹവും കടപ്പാടും ഞാൻ സിബിന് നൽകുന്നു എന്നാണ് ആര്യ കുറിച്ചത്. ആര്യയുടെയും സിബിന്റെയും ജീവിതത്തിൽ ഇനി ഒരിക്കലും കരിനിഴൽ പടരാതിരിക്കട്ടെ’
ആലപ്പി അഷ്‌റഫ് പറഞ്ഞു നിർത്തി.

Tags: AlappeyAshrafArya Badai
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ സുരേഷ് ഗോപി (ഇടത്ത്) വി.ഡി. രാജപ്പന്‍ ആരോഗ്യവാനായിരുന്നപ്പോള്‍ (നടുവില്‍) വി.ഡി.രാജപ്പന്‍ രോഗിയായിരുന്നപ്പോള്‍ (വലത്ത്)
Kerala

നടന് ഒരു ലക്ഷം രൂപ നല്‍കിയിട്ടും പുറത്ത് ആരോടും കൊട്ടിഘോഷിക്കാതെ രഹസ്യമായി സൂക്ഷിച്ച സുരേഷ് ഗോപി

പാവം പയ്യനായി ഇന്നസെന്‍റിനൊപ്പം വന്ന പഴയ ഇടവേള ബാബു (ഇടത്ത്)
Entertainment

ഇന്നസെന്‍റിന്റെ ബലത്തില്‍മാത്രം അമ്മയില്‍ എത്തിയ ഇടവേളബാബുവിന്റെ പൂണ്ട് വിളയാട്ടം അമ്മയെ തകര്‍ത്തു: ആലപ്പി അഷ്റഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.