ന്യൂഡൽഹി : ടി20 ലോകകപ്പുമായി ഹനുമാൻ ക്ഷേത്രത്തിലെത്തിയതിനെതിരെ സോഷ്യൽ മീഡിയ പോസ്റ്റിട്ട കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർക്കെതിരെ വ്യാപക വിമർശനം . ഈ ലോകകപ്പ് ഒരു ഗുരുദ്വാരയിലേക്കോ, പള്ളിയിലേക്കോ, മസ്ജിദിലേക്കോ കൊണ്ടുപോകാൻ ഇവർ തയ്യാറാകുമോ? ഒരു വിശ്വാസത്തിന് മാത്രം ഔദ്യോഗിക പരിഗണന നൽകുന്നത് ഇന്ത്യ എന്ന മഹത്തായ മതേതര സങ്കൽപ്പത്തിന് തന്നെ വിരുദ്ധമാണെന്നാണ് സന്ദീപ് വാര്യർ പങ്ക് വച്ച ഫേസ്ബുക്ക് പോസ്റ്റിലെ വാക്കുകൾ.
ലോകകപ്പ് വിജയത്തെ ഒരു പ്രത്യേക മതവിശ്വാസത്തിന്റെ മാത്രം ചട്ടക്കൂടിനുള്ളിൽ തളച്ചിടാൻ ശ്രമിക്കുന്നത് കാണുമ്പോൾ മനസ്സ് വേദനിക്കാതെ വയ്യ.കായികരംഗത്തെ വിജയങ്ങളെ മതവുമായി കൂട്ടിക്കെട്ടുന്നത് ശരിയായ പ്രവണതയല്ലെന്നും സന്ദീപ് വാര്യർ കുറിച്ചിരുന്നു.
ഇതിനെ പലരും രൂക്ഷമായിട്ടാണ് വിമർശിച്ചിരിക്കുന്നത് . ഇങ്ങനെ ഒരു സംഭവം ഉണ്ട് എന്ന് അറിഞ്ഞത് നിങ്ങളുടെ ഈ വൃത്തി കേട്ട പോസ്റ്റ് കണ്ടതിന് ശേഷം ആണ്. ഞങ്ങൾ ഇന്ത്യക്കാർ ആണ് ജീവിക്കാൻ അനുവദിക്കണമെന്നും, തമ്മിൽ തല്ലിക്കരുതെന്നും ചിലർ പറയുന്നു.വെസ്റ്റ് ഇൻഡീസും ആയിട്ടുള്ള മത്സരം ജയിച്ചപ്പോൾ സഞ്ജു കർത്താവായ യേശുവിന് മൈതാനത്ത് വച്ച് സ്തുതി പറഞ്ഞത് കണ്ടപ്പോൾ ഹിന്ദുവായ ഞങ്ങൾക്ക് അദ്ദേഹത്തോട് സ്നേഹക്കൂടുതലാണ് തോന്നിയതെന്നാണ് ചിലർ പറയുന്നത്.
‘മുഹമ്മദ് സിറാജിന്നും അർഷദീപിനും, സഞ്ജുവിനും ഇല്ലാത്ത പ്രശ്നം നിങ്ങൾക്കെന്തിനാണ്… ക്രിക്കറ്റ് കളിച്ചിട്ടുള്ള തോൽവിയും ജയവും ടീമിനോപ്പം പങ്കുവെച്ച മുഹമ്മദ് ഷമിക്കോ യുവരാജ് സിങിനോ വിരമിച്ചതിനു ശേഷവും തോന്നാത്തത് കളി കണ്ടു കയ്യടിക്കുന്ന നിങ്ങൾക്കെങ്ങനെ തോന്നി…. Divide ആൻഡ് rule ബ്രിട്ടീഷുകാരുടെ തന്ത്രം ആണ് വിദേശികളുടെ കൂടെ പ്രവർത്തിക്കുന്നത് കൊണ്ടു ആണ് നിങ്ങള്ക്ക് അങ്ങനെ തോന്നുന്നത് ‘ എന്ന് വായടപ്പിക്കുന്ന മറുപടിയും കമന്റായി ഉണ്ട്.













