Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഗുരുതര കുറ്റകൃത്യങ്ങളിലടക്കം കോടതി പരിസരത്തുനിന്ന് അറസ്റ്റ് ആകാമെന്ന് സുപ്രീം കോടതി, കേരള ഹൈക്കോടതി ഉത്തരവ് പരിഷ്‌കരിച്ചു

ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ 'വളരെ നിയന്ത്രിതമായിപ്പോയെന്ന് ' എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2026, 10:42 pm IST
in India

ന്യൂദല്‍ഹി: കോടതി പരിസരത്ത് നിന്ന് പ്രതികളെ അറസ്റ്റ് ചെയ്യുമ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച കേരള ഹൈക്കോടതിയുടെ ഉത്തരവില്‍ ഭേദഗതി നിര്‍ദേശിച്ച് സുപ്രീം കോടതി . സവിശേഷമായ സാഹചര്യങ്ങളില്‍ കോടതി പരിസരത്ത് നിന്ന് പൊലീസിന് അറസ്റ്റ് ചെയ്യാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. കോടതി പരിസരത്ത് സംഭവിക്കാവുന്ന ഗുരുതര കുറ്റകൃത്യങ്ങള്‍ തടയുക, ഒരു കുറ്റകൃത്യം ചെയ്ത ഉടനെ തന്നെ പ്രതിയെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യേണ്ടിവരിക, പ്രതി കോടതി പരിസരത്ത് ഒളിച്ചിരിക്കുന്നത് തടയുക എന്നീ സാഹചര്യങ്ങളില്‍ അറസ്റ്റ് ആകാമെന്ന് കോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവില്‍ നല്‍കിയിരിക്കുന്ന ‘കോടതി പരിസരം’ എന്നതിന്റെ നിര്‍വചനം സുപ്രീം കോടതി അംഗീകരിച്ചു. ‘ കോടതി പരിസരം’ എന്നത് കോടതി മുറികള്‍ മാത്രമല്ല, കോടതിയുടെ പ്രവൃത്തി സമയത്ത്, കോടതി നടപടികളുമായി ബന്ധപ്പെട്ട് ഉപയോഗിക്കുന്ന എല്ലാ ഭൂമികളും കെട്ടിടങ്ങളും (ക്വാര്‍ട്ടേഴ്സ് ഒഴികെ) ഉള്‍പ്പെടും. അറസ്റ്റ് സംബന്ധിച്ച ഹൈക്കോടതി നിര്‍ദ്ദേശങ്ങള്‍ ‘വളരെ നിയന്ത്രിതമായിപ്പോയെന്ന് ‘ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.
കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‌റെ കത്തിന്‌റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടായത്. ഇതു ചോദ്യം ചെയ്ത് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതി ഭേദഗതി വരുത്തിയത്. പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിനായി ജില്ലാ തലങ്ങളില്‍ രൂപീകരിച്ച കമ്മിറ്റിയിലും പൊലീസ് ഉദ്യോഗസ്ഥനെ ഉള്‍പ്പെടുത്താന്‍ കോടതി ഉത്തരവിട്ടു. ക്രമസമാധാന പരിപാലനത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ അധികാരങ്ങള്‍ ദുര്‍ബലപ്പെടുത്താന്‍ സംസ്ഥാന, ജില്ലാ കമ്മിറ്റികള്‍ക്ക് അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

Tags: arrestSupreme CourtmodifiesKerala High Court orderallowingcourt premises
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Kerala

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

Kerala

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

Kerala

പ്ലസ്ടു പരീക്ഷയില്‍ ആള്‍മാറാട്ടം; പകരക്കാരനായി പരീക്ഷയെഴുതിയ യുവാവ് അറസ്റ്റില്‍

Local News

മധ്യവയസ്ക്കനെ വെടിവച്ച് കൊലപ്പെടുത്തിയ പ്രതിയെ റിമാൻഡ് ചെയ്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിസ്മയത്തുമ്പത്ത്

സിപിഎമ്മിലെ പൊട്ടിത്തെറിയും കോണ്‍ഗ്രസിന്റെ തമ്മിലടിയും

പിണറായി വിജയന്റെ മൂന്നാം ഊഴം ജനം തള്ളിക്കളയും, ചേർത്തലയിൽ പ്രസാദിനെതിരെ പ്രസംഗിക്കും: ജി സുധാകരൻ

കെ-റെയില്‍: ഇടതിനും, വലതിനും മറുപടി നല്‍കാന്‍ മാടപ്പള്ളി; അനധികൃത മഞ്ഞക്കുറ്റി ജോബിനും വിനുവിനും വിനയകുമെന്നുറപ്പ്

പശ്ചിമേഷ്യന്‍ യുദ്ധം: ഭാരതത്തെ പിന്നില്‍ നിന്നു കുത്തുന്ന കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ എംഎല്‍എയുടെ പ്രകടനപത്രിക വെറും ‘പ്രകടനം’ മാത്രമോ . .? ജനം ചോദിക്കുന്നു… വാസവന്റെ വാഗ്ദാനങ്ങള്‍ പൊള്ളയോ?

ബിഗ് ബോസ് താരം റോബിന്‍ രാധാകൃഷ്ണൻ ഇനി കുണ്ടറയുടെ ഡോക്ടര്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.