കോഴിക്കോട്: ഉത്സവ പറമ്പില്‍ ഒരു സംഘത്തിന്റെ മര്‍ദ്ദനമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കുന്ദമംഗലം കളരിക്കണ്ടി സ്വദേശി ഏറോചുടല വീട്ടില്‍ ബാബു(46) ആണ് മരിച്ചത്.
സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നുളള വൈരാഗ്യമാണ് മര്‍ദനത്തിന് കാരണമെന്നാണ് വിവരം. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് വീട്ടില്‍ ഉറങ്ങുകയായിരുന്ന ബാബുവിനെ ഏതാനും പേര്‍ വിളിച്ചിറക്കി കൊണ്ട് പോയത്.
സമീപത്തെ ക്ഷേത്രത്തിലെ ഉത്സവ പറമ്പിലേക്കാണ് യുവാവിനെ കൊണ്ടുപോയത്. ഇവിടെ വച്ച് കൂടുതല്‍ ആളുകളെത്തി മര്‍ദ്ദിച്ചു. തലയ്‌ക്ക് അടിയേറ്റ് അവശ നിലയിലായ ബാബു വീട്ടിലെത്തിയെങ്കിലും ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.
ചികിത്സക്കിടെയാണ് മരണം സംഭവിച്ചത്. സംഭവത്തില്‍ ബാബുവിന്റെ ബന്ധുവിനെ അറസ്റ്റ് ചെയ്തതായാണ് സൂചന.
















