കൊച്ചി: കുടുംബ കേസുകള്‍ പരിഗണിക്കാന്‍ വനിതാ ജഡ്ജിമാരുടെ ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. അന്താരാഷ്‌ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് ഈ നടപടി. ജസ്റ്റിസ് നിഷ ബാനു, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങുന്ന പുതിയ ബെഞ്ച്, കുടുംബ കോടതികളുമായി ബന്ധപ്പെട്ട കേസുകള്‍, വിവാഹ അപ്പീലുകള്‍ തുടങ്ങിയവയാണ് പ്രധാനമായും പരിഗണിക്കുക. തിങ്കളാഴ്ച ബെഞ്ച് നിലവില്‍ വരും.
ഇതുവരെ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, ജസ്റ്റിസ് എം ബി സ്നേഹലത എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചിരുന്ന,
രക്ഷിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പരിപാലന, ക്ഷേമ നിയമം, കുട്ടികളുടെ പരിചരണവും സംരക്ഷണവും എന്നിവ പ്രകാരമുള്ള അപ്പീലുകളും ഈ ബെഞ്ചാവും പരിഗണിക്കുക.
















