Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ജാതക ചന്ദ്രനും മാനസ ചന്ദ്രനും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2026, 09:08 am IST
in Samskriti

‘ചന്ദ്രമാ മനസോ ജാതഃ’ എന്നാണ് ജ്യോതിഷ പ്രമാണം. വ്യക്തികളുടെ മനോവികാരങ്ങളെ നിയന്ത്രിക്കുന്നത് ചന്ദ്രന്‍ ആണെന്നു സാരം.

ഉച്ചക്ഷേത്രമായ ഇടവത്തില്‍ നില്‍ക്കുന്ന ചന്ദ്രനും, സ്വക്ഷേത്രമായ കര്‍ക്കടകത്തില്‍ നില്‍ക്കുന്ന ചന്ദ്രനും ബലമേറും. വെളുത്തവാവിനോടടുക്കുമ്പോള്‍ ചന്ദ്രന് പക്ഷബലവും ഏറും. തിങ്കളാഴ്ച ദിവസവും, ലഗ്‌നാല്‍ നാലാംഭാവത്തില്‍ നില്‍ക്കുമ്പോഴും രാത്രിയിലും ദക്ഷിണായനത്തിലും ചന്ദ്രന് ബലാധിക്യമുണ്ട്. മനസ്സിന്റെയും മാതാവിന്റെയും കാരകത്വം ചന്ദ്രനാകയാല്‍, ജീവിതസുഖം അനുഭവപ്പെടണമെങ്കില്‍ ജാതകത്തില്‍ ചന്ദ്രന് ബലം ഉണ്ടായേതീരൂ. ക്ഷീണചന്ദ്രനാണ് ജാതകത്തിലെങ്കില്‍ ആ വ്യക്തിക്ക് ജീവിതകാലം മുഴുവന്‍ പലതരത്തിലുള്ള മാനസ്സിക വിഷമതകള്‍ അനുഭവിക്കേണ്ടതായി വരും.

ചന്ദ്രന്‍ വ്യാഴക്ഷേത്രമായ ധനുവിലോ മീനത്തിലോ നിന്നാല്‍ ജാതകന്‍ ഉന്നതനിലയില്‍ എത്തും. ചന്ദ്രന്‍ നില്‍ക്കുന്നത് ശനിക്ഷേത്രമായ മകരത്തിലോ കുംഭത്തിലോ ആവുകയും അവിടെ ഒരു ശുഭഗ്രഹം കൂടി നില്‍ക്കുകയും ചെയ്താല്‍ ആ വ്യക്തി ഒരു പ്രമുഖ തറവാട്ടില്‍ പിറന്നതാണെ് മനസ്സിലാക്കാം. എന്നാല്‍ ചന്ദ്രന്‍ നില്‍ക്കുന്നത് കുജ ക്ഷേത്രമായ മേടത്തിലോ വൃശ്ചികത്തിലോ ആണെങ്കില്‍ ആ വ്യക്തി പൂര്‍വ്വിക കുടുംബവുമായുള്ള ബന്ധങ്ങള്‍ ഒഴിവാക്കുന്നവനായിരിക്കും. ജാതകത്തില്‍ ചന്ദ്രന്‍ നില്‍ക്കുന്നത് ബുധക്ഷേത്രമായ മിഥുനത്തിലോ കന്നിയിലോ ആണെങ്കില്‍ ജീവിതത്തില്‍ നിരവധി കഷ്ടപ്പാടുകള്‍ അനുഭവിക്കേണ്ടിവരും.

ചന്ദ്രന്‍ നില്‍ക്കുന്നത് ശുക്രക്ഷേത്രമായ ഇടവത്തിലോ തുലാത്തിലോ ആണെങ്കില്‍ ആ വ്യക്തി ധനവിഭവങ്ങളോടെ ജീവിക്കുന്നവനായിരിക്കും. മകരത്തില്‍ നില്‍ക്കുന്ന ചന്ദ്രന് ബുധദൃഷ്ടിയോ, വ്യാഴദൃഷ്ടിയോ ഉണ്ടായാല്‍ ജാതകന്‍ അധികാരമുള്ള ഉത പദവിയിലെത്തും. എന്നാല്‍ മകരചന്ദ്രന് സൂര്യദൃഷ്ടിയാണുണ്ടാവുന്നതെങ്കില്‍ ജാതകന്‍ രാജകുലത്തില്‍ ജനിച്ചാലും നിര്‍ദ്ധനനായിത്തീരും. സ്ത്രീജാതകത്തില്‍ കന്നിയിലാണ് ചന്ദ്രന്‍ നില്‍ക്കുന്നതെങ്കില്‍, രക്തസ്രാവ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാവാനിടയുണ്ട്. പുരുഷജാതകത്തില്‍ ചന്ദ്രന്‍ കന്നിയിലായാല്‍ പെണ്‍സന്താനങ്ങളേറും. ജാതകവശാല്‍ ചന്ദ്രന്‍ രാശിമധ്യത്തിലായാണ് നില്‍ക്കുന്നതെങ്കില്‍ മേല്‍പ്പറഞ്ഞ ഫലങ്ങള്‍ ഏതാണ്ട് പൂര്‍ണമായ രീതിയില്‍ത്തന്നെ അനുഭവപ്പെടും.

അനിഷ്ടചന്ദ്രന്‍: അറിയേണ്ടതെല്ലാം

ജാതകത്തില്‍ ചന്ദ്രന്‍ അശുഭന്‍ ആണെങ്കില്‍ (ദുഃസ്ഥാനസ്ഥിതനോ, പക്ഷബലഹീനനോ ആണെങ്കില്‍) മാനസികമായ അസ്വസ്ഥതകളും കാര്യതടസ്സങ്ങളും പ്രതീക്ഷിക്കണം.

ചന്ദ്രന്‍ അനിഷ്ടന്‍ ആവുന്നത് പ്രധാനമായും താഴെ പറയുന്ന സാഹചര്യങ്ങളിലാണ്:

1. നീചാവസ്ഥ (വൃശ്ചികം രാശിസ്ഥിതി)
2. ശനി, രാഹു, കേതു തുടങ്ങിയ പാപഗ്രഹങ്ങളോടൊപ്പം നില്‍ക്കുക.
3. ചന്ദ്രസ്ഥിത രാശിയുടെഇരുഭാഗത്തും (രണ്ടിലും പന്ത്രണ്ടിലും) ഗ്രഹങ്ങള്‍ ഒന്നുമില്ലാതെ വരിക
4. പക്ഷബലമില്ലാത്ത ചന്ദ്രന്‍
5. നീചാംശകം(വൃശ്ചികം രാശിയില്‍ നവാംശകം വരിക)
6. 6, 8,12 എന്നീ അനിഷ്ട ഭാവങ്ങളില്‍ സ്ഥിതിചെയ്യുക

ചന്ദ്രന്‍ ദുര്‍ബലനായാല്‍
മനസ്സ് അകാരണമായി അസ്വസ്ഥമാവുക. പെട്ടെന്ന് സങ്കടം വരിക, തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയാതെ കുഴങ്ങുക, ഏകാന്തത ഇഷ്ടപ്പെടുക. അനാവശ്യ ഉത്കണ്ഠകള്‍, അശുഭ ചിന്തകള്‍ വിട്ടൊഴിയാതെയിരിക്കുക, ആളുകളേയും ആള്‍ക്കൂട്ടത്തേയും അഭിമുഖീകരിക്കാന്‍ കഴിയാതെ വരിക, ഏകാന്തതയില്‍ അഭിരമിക്കുക തുടങ്ങിയവയെല്ലാം ജാതകത്തില്‍ ചന്ദ്രന്‍ ദുര്‍ബലനാണ് എന്നതിന്റെ സൂചനകളാണ്.

നിദ്രാഭംഗം, പേടിസ്വപ്‌നങ്ങള്‍, അനാവശ്യ ചിന്തകള്‍ ഇവയും ചന്ദ്രന്റെ അനിഷ്ടസ്ഥിതി സൂചകങ്ങളാണ്.

അമ്മയുമായും അമ്മഴഴിക്കുള്ള ബന്ധുക്കളുമായും
(അമ്മാവന്‍ തുടങ്ങിയവര്‍) അഭിപ്രായഭിന്നതകള്‍, ശത്രുത ഇവയും ദുര്‍ബല ചന്ദ്രന്റെ സൂചനകളാണ്.

അമ്മയുടെയോ അമ്മൂമ്മയുടേയോ ആരോഗ്യം അടിക്കടി മോശമായാലും ചന്ദ്രന്‍ ജാതകത്തില്‍ അനിഷ്ടനെന്ന് മനസ്സിലാക്കണം.

പാനീയങ്ങളിലും ജലാംശം ഏറെയുള്ള ഭക്ഷണസാധനങ്ങളോടുള്ള അമിത അമിതപ്രതിപത്തിയോ പൂര്‍ണ വിരക്തിയോ, അടിക്കടി വരുന്ന ജലദോഷം ഇവയും ദുര്‍ബ്ബല ചന്ദ്രന്റെ സൂചകങ്ങളാണ്.

പ്രതിവിധികള്‍ എങ്ങനെ
ചന്ദ്രക്കലാധരനായ ശിവഭഗവാനെ ആരാധിക്കുക. തിങ്കളാഴ്ചകളില്‍ ശിവക്ഷേത്ര ദര്‍ശനം, ഇളനീര്‍-ക്ഷീര-ജലധാരകള്‍ ഇവ നടത്തുന്നത് ദോഷ കാഠിന്യം കുറയ്‌ക്കും.

കൂടുതല്‍ ശുദ്ധജലം കുടിക്കുക(വെള്ളി ഗ്ലാസ്സില്‍ വെള്ളം പകര്‍ന്നു കുടിക്കുന്നതു കൂടുതല്‍ ഗുണകരം), തണുത്ത ഭക്ഷണ സാധനങ്ങള്‍ കഴിയുന്നതും ഒഴിവാക്കുന്നതും ഗുണകരം. ഉപ്പ്, പുളി, എരിവ് എന്നിവ അധികമുള്ള ഭക്ഷണങ്ങള്‍ കഴിയുന്നത്ര കുറയ്‌ക്കണം. നിത്യവും സായാഹ്നങ്ങളില്‍ കരിക്കിന്‍വെള്ളം കുടിക്കുന്നത് ചന്ദ്രന്റെ ദോഷങ്ങള്‍ മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളെ വലിയ അളവോളം കുറയ്‌ക്കും.
ചന്ദ്രനെ നോക്കി ശാന്തമായി ധ്യാനിക്കുക, നിലാവേല്‍ക്കുക, പ്രാണായാമം പരിശീലിക്കുക ഇവയും അഭികാമ്യം.
സ്ത്രീകള്‍ വെള്ളിയില്‍ തീര്‍ത്ത പേള്‍ ആഭരണങ്ങള്‍ ധരിക്കുന്നതും ഗുണകരമാണ്.

സജികുമാര്‍ കുഴിമറ്റം

 

Tags: AstrologyLord Mahavishnu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മികച്ച ജോലിയിൽ പ്രവേശിക്കാൻ അവസരം, സമാധാനവും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 08-ലെ രാശിഫലം

Samskriti

ജ്യോതിഷവും നക്ഷത്രങ്ങളും

Astrology

ശുഭകാര്യങ്ങളും കർമ്മപുരോഗതിയും; 2026 ഏപ്രിൽ 3-ലെ രാശിഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും പുത്തൻ അവസരങ്ങളും; 2026 ഏപ്രിൽ 2-ലെ രാശിഫലം – AI ജ്യോതിഷം

Astrology

സമാധാനവും കർമ്മവിജയവും; 2026 മാർച്ച് 30-ലെ രാശിഫലം – AI ജ്യോതിഷം

പുതിയ വാര്‍ത്തകള്‍

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

നേമം മണ്ഡലത്തിൽ വോട്ട് രേഖപ്പെടുത്തി മോഹൻലാൽ, ദിസ് ഈസ് മൈ മെസേജ്’ എന്ന് ഡയലോഗ്

കേരളം ശ്വാസംമുട്ടുന്ന കടക്കെണിയിലേക്ക്

നാരികളെ ശാക്തീകരിക്കാം

മാറ്റത്തിനാവട്ടെ ഈ ജനവിധി…

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.