വാഷിംഗ്ടൺ : ഇറാനെതിരെയുള്ള യുഎസ്- ഇസ്രയേൽ സംയുക്ത ആക്രമണത്തിനെതിരെ രൂക്ഷ വിമർശനവുമായി ആദ്യം എത്തിയ ആളാണ് ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി. അമേരിക്കയുടെയും ഇസ്രയേലിന്റെയും സൈനിക നീക്കം നിയമവിരുദ്ധമാണെന്നും വിനാശകരമായ അധിനിവേശമാണിതെന്നും മംദാനി എക്‌സിൽ കുറിച്ചിരുന്നു.
എന്നാൽ അധികം വൈകാതെ മംദാനി സ്വന്തം നിലപാട് മാറ്റി. ഇറാനിയൻ സർക്കാർ സ്വന്തം ജനങ്ങളെ വ്യവസ്ഥാപിതമായി അടിച്ചമർത്തുകയാണെന്നും, ഈ വർഷം ആദ്യം അവരുടെ പൊതുവായ അതൃപ്തി പ്രകടിപ്പിക്കുകയായിരുന്ന ആയിരക്കണക്കിന് ഇറാനികളെ പോലും കൊന്നൊടുക്കിയെന്നും മംദാനി പിന്നീട് ഒരു പത്രസമ്മേളനത്തിൽ വിമർശിച്ചു. ഇതൊരു ക്രൂരമായ സർക്കാരാണെന്നും മംദാനി പറഞ്ഞു.
ഇതോടെ ഇത്രയും കാലം മംദാനിയെ തലയിലേറ്റി നടന്നവർ തന്നെ തള്ളിപ്പറയാൻ തുടങ്ങി . മംദാനി ആരുടെ പക്ഷത്താണ് എന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നു . നിലപാടുണ്ടെങ്കിൽ അത് തുറന്ന് പറയണമെന്നും ചിലർ പറയുന്നു.
ഈ വർഷം ന്യൂയോർക്കിൽ മഞ്ഞുവീഴ്ച കാരണം നിരവധി സിവിലിയന്മാർ മരിച്ചുവെന്നും അത് മംദാനിയുടെ കഴിവില്ലായ്‌മ കൊണ്ടാണെന്നും വരെ ചിലർ പറഞ്ഞു . നാടുകടത്തപ്പെട്ട ഇറാനിയൻ ആക്ടിവിസ്റ്റ് മാസിഹ് അലിനെജാദും മംദാനിയെ വിമർശിച്ചു.















