തിരുവനന്തപുരം: സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ ശമ്പളം പരിഷ്‌കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കരട് വിജ്ഞാപനം ശനിയാഴ്ച ഇറങ്ങും.
നഴ്‌സുമാരുടെ ശമ്പളം 25450 മുതല്‍ 28000 രൂപ വരെയാക്കും. മറ്റു ജീവനക്കാരുടെ ശമ്പളം 23650 രൂപയാക്കും.800 കിടക്കകള്‍ വരെയുള്ള ആശുപത്രികളില്‍ അടിസ്ഥാന ശമ്പളം നാല്‍പതിനായിരം രൂപയാക്കും.അറ്റന്‍ഡര്‍, ഹെല്‍പ്പര്‍ തുടങ്ങിയ ജീവനക്കാരുടെ ശമ്പളവും വര്‍ദ്ധിപ്പിക്കും.
അഭിപ്രായമറിയിക്കാന്‍ 60 ദിവസം നല്‍കും.ശമ്പളം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു എന്‍ എയുടെ നേതൃത്വത്തില്‍ നഴ്‌സുമാര്‍ സമരത്തിലാണ്. എന്നാല്‍ ഇപ്പോഴത്തെ ശമ്പള വര്‍ദ്ധന പോരെന്നും സമരം തുടരുമെന്നുമുളള നിലപാടിലാണ് നഴ്‌സുമാര്‍.
















