തിരുവനന്തപുരം: അധികാരമൊഴിയുംമുന്‍പ് പിണറായി സര്‍ക്കാര്‍ ആയിരം കോടി രൂപ കൂടി കടമെടുക്കുന്നു . സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനങ്ങളുടെ ധനശേഖരണാര്‍ത്ഥമെന്ന വ്യാഖ്യാനത്തിലാണ് 1,000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നത്. എന്നാല്‍ ശമ്പളവും പെന്‍ഷനും കൊടുക്കുകയും തെരഞ്ഞെടുപ്പു ലാക്കാക്കിയുള്ള സര്‍ക്കാര്‍ പരസ്യപ്രചാരണങ്ങള്‍ക്കു പണം കണ്ടെത്തുകയുമാണ് പ്രധാന ലക്ഷ്യം. ഇതിനായുള്ള ലേലം മാര്‍ച്ച് 10ന് റിസര്‍വ് ബാങ്കിന്റെ മുംബൈ ഫോര്‍ട്ട് ഓഫീസില്‍ ഇ-കുബേര്‍ സംവിധാനം വഴി നടക്കും. ലേലം സംബന്ധിച്ച വിജ്ഞാപനത്തിനും വിശദാംശങ്ങള്‍ക്കും ധനവകുപ്പിന്റെ വെബ്സൈറ്റ് (www.finance.kerala.gov.in) സന്ദര്‍ശിക്കാം.
















