തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ്ഇ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. ഈ വര്‍ഷം 4.17 ലക്ഷം കുട്ടികളാണ് പരീക്ഷ എഴുതുന്നത്. പ്ലസ്ടു ഒന്നാം വര്‍ഷ പരീക്ഷകള്‍ ഇന്നും രണ്ടാം വര്‍ഷ പരീക്ഷകള്‍ നാളെയുമാണ് ആരംഭിക്കുക. യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയില്‍ ഇന്നത്തെ എസ്എസ്എല്‍സി പരീക്ഷയും നാളെയും മറ്റന്നാളും നടത്തേണ്ട പ്ലസ് ടു പരീക്ഷകളും മാറ്റി.
സംസ്ഥാനത്ത് 4,17,497 വിദ്യാര്‍ത്ഥികളാണ് എസ്എസ്എല്‍സിക്ക് രജിസ്റ്റര്‍ ചെയ്തത്. ഗള്‍ഫില്‍( 633), ലക്ഷദ്വീപില്‍ (386). 4,52,437 പേരാണ് രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്തത്. ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിക്ക് 4,11,025 പേര്‍.
പരീക്ഷ നടത്തിപ്പിനായി 26,000 അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ട്. എസ്എസ്എല്‍സി മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഏപ്രില്‍ ഏഴിന് തുടങ്ങി 28ന് അവസാനിക്കും. ഫലപ്രഖ്യാപനം മേയ് മൂന്നാംവാരം.














