പെര്‍ത്ത്: ഭാരത വനിതകള്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് ആദ്യ മത്സരത്തിനിറങ്ങും. ഉച്ചകഴിഞ്ഞ് 4.30ന് നടക്കുന്ന മത്സരത്തില്‍ വിയറ്റ്‌നാമാണ് എതിരാളികള്‍. രണ്ടു വട്ടം ഏഷ്യന്‍ കപ്പ് വിജയിച്ച 2011ലെ ലോകകപ്പ് നേടിയ ജപ്പാന്‍, ചൈനീസ് തായ്‌പേയി എന്നിവരാണ് ഭാരതമുള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലുള്ള മറ്റ് ടീമുകള്‍.
ഇരുടീമുകളും തമ്മിലുള്ള ഹെഡ് ടു ഹെഡ് റിക്കാര്‍ഡില്‍ വിയറ്റ്‌നാമാണ് മുന്നില്‍. മുമ്പ് അഞ്ച് തവമ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ നാലിലും ജയം വിയറ്റ്‌നാമിനൊപ്പം. ഒന്നില്‍ സമനില. ഇരുവരും അവസാനം ഏറ്റുമുട്ടിയ എഎഫ്‌സി ഒളിമ്പിക് യോഗ്യതാ മത്സരത്തില്‍ ഭാരതം 1-3ന് തോറ്റിരുന്നു.
പുതിയ പരിശീലകയായ അമേലിയ വെര്‍വെര്‍ദെയുടെ കീഴില്‍ അദ്ഭുതങ്ങള്‍ കാണിക്കാനാകുമോ എന്നുറ്റുനോക്കുകയാണ് ഭാരത വനിതകള്‍.











