കുവൈറ്റ് സിറ്റി: യുദ്ധം ആകെ ഭീതിപരത്തിയിരിക്കുന്ന മിഡിൽ ഈസ്റ്റിൽ ജാഗ്രതക്കുറവും കൂടുതലും വൻ ദുരിതങ്ങൾ ഉണ്ടാക്കുന്നു. അമേരിക്കയുമായി ഒന്നിച്ചാണ് കുവൈത്ത് ഇറാന്റെ ആക്രമണങ്ങളെ നേരിടുന്നത്. എന്നാൽ, അമേരിക്കയുടെ മൂന്ന് എഫ് 15 ഇ സ്‌ട്രൈക്കർ ഈഗിൾ ഫൈറ്റർ ജെറ്റാണ് കുവൈത്ത് വെടിവെച്ചിട്ടത്. കുവൈറ്റ് വ്യോമ പ്രതിരോധ സംവിധാനം ‘തെറ്റായി’ വെടിവച്ചു വീഴ്‌ത്തിയെന്നാണ് യുണൈറ്റഡ് സ്റ്റേറ്റ്‌സ് (യുഎസ്) സൈന്യം അറിയിച്ചത്. ഈ ‘നോട്ടപ്പിശകിൽ’ വൻ ദുരിതമാണ് ഉണ്ടായത്. വലിയ സാമ്പത്തിക നഷ്ടം മാത്രമല്ല, പ്രതിരോധ നടപടികൾക്കും തിരിച്ചടിയാണ്. തകർന്ന ജെറ്റിലെ ആറ് ക്രൂ അംഗങ്ങളും സുരക്ഷിതരാണ്.
സംഭവത്തെക്കുറിച്ച് കൂടുതൽ കണ്ടെത്താൻ അന്വേഷണം നടക്കുന്നുണ്ടെന്നും കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും യുഎസ് സെൻട്രൽ കമാൻഡ് പ്രസ്താവനയിൽ പറഞ്ഞു. ”ഇറാനിയൻ വിമാനങ്ങൾ, ബാലിസ്റ്റിക് മിസൈലുകൾ, ഡ്രോണുകൾ എന്നിവയിൽ നിന്നുള്ള ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സജീവ പോരാട്ടത്തിനിടെ – യുഎസ് വ്യോമസേന യുദ്ധവിമാനങ്ങളെ കുവൈറ്റ് വ്യോമ പ്രതിരോധം തെറ്റായി വെടിവച്ചു വീഴ്‌ത്തി,’ പ്രസ്താവനയിൽ പറയുന്നു.











