മസ്‌കറ്റ്: ഒമാൻ ഉൾക്കടലിലെ മസ്‌കറ്റ് ഗവർണറേറ്റിന്റെ തീരത്ത് സ്ഫോടകവസ്തുക്കൾ നിറച്ച ആളില്ലാ ബോട്ട് എണ്ണ ടാങ്കറിൽ ഇടിച്ചതിനെ തുടർന്ന് ഒരു ഭാരത പൗരന് ജീവഹാനി.
‘മസ്‌കറ്റ് ഗവർണറേറ്റിന്റെ തീരത്ത് നിന്ന് 52 നോട്ടിക്കൽ മൈൽ അകലെ എണ്ണ ടാങ്കർ എംകെഡി വ്യോമിൽ ആളില്ലാ ബോട്ട് വന്ന് ഇടിച്ചതായി മാരിടൈം സെക്യൂരിറ്റി സെന്റർ റിപ്പോർട്ട് ചെയ്തു,’ ഒമാൻ പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ആക്രമണത്തെത്തുടർന്ന് ടാങ്കറിന്റെ എഞ്ചിൻ മുറിയിൽ തീപ്പിടിത്തവും സ്‌ഫോടനവും ഉണ്ടായി, അതിന്റെ ഫലമായി ഒരു കപ്പൽ ജീവനക്കാരാൻ മരിച്ചു. ശേഷിക്കുന്ന 21 ക്രൂ അംഗങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചു.
മരിച്ചത് ഒരു ഭാരതീയനാണെന്നു മാത്രമാണ് പ്രാഥമികമായ റിപ്പോർട്ട്. കൂടുതൽ വിവവരങ്ങൾ അറിവായിട്ടില്ല.
രക്ഷപ്പെടുത്തിയ ജീവനക്കാരിൽ 16 പേർ ഭാരതീയരാണ്. നാല് ബംഗ്ലാദേശികളും ഒരു ഉക്രേനിയക്കാരനും ഉൾപ്പെടുന്നു.











