ഗുവാഹത്തി : തെരഞ്ഞെടുപ്പിന് മുന്നോടിയായി അസം ബിജെപി സംസ്ഥാനത്തുടനീളം ജൻ ആശിർവാദ യാത്ര നടത്തുന്നു. കഴിഞ്ഞ ദിവസം ഇതിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്‌ക്ക് മോറിഗാവ് ജില്ലയിൽ ബുൾഡോസർ കൊണ്ടാണ് സ്വീകരണം ഒരുക്കിയത്.
ബംഗ്ലാദേശി മുസ്ലീങ്ങളെ കുടിയൊഴിപ്പിച്ച് തദ്ദേശീയർക്കായി ഭൂമി വിട്ടു നൽകുന്നതിനോടുള്ള ആദരവ് പ്രകടിപ്പിക്കാനായാണ് ഹിമന്തയ്‌ക് മേൽ പൂക്കൾ വർഷിക്കാൻ സാക്ഷാൽ ബുൾഡോസറുകൾ തന്നെ എത്തിച്ചത് . മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ജാഗ്രോ റോഡിന്റെ ഇരുവശത്തും ബുൾഡോസറുകൾ നിരന്നിരുന്നു. പൂക്കൾ കൊണ്ട് അലങ്കരിച്ച ബുൾഡോസറുകളിൽ നിന്ന് മുഖ്യമന്ത്രിക്ക് നേരെ പൂക്കൾ വർഷിക്കപ്പെട്ടു.
കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനും കുറ്റവാളികൾക്കെതിരെ നടപടിയെടുക്കുന്നതിനും പേരുകേട്ട ബുൾഡോസർ സംസ്കാരത്തിന്റെ പ്രതീകമായാണ് അസം മുഖ്യമന്ത്രിയ്‌ക്ക് ഈ സ്വീകരണം നൽകിയതെന്നും നാട്ടുകാർ പറയുന്നു.
















