Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

പതികാലത്തിന്റെ പെണ്‍ വൈഭവം

കുടുംബിനികളെയും വിദ്യര്‍ത്ഥികളെയും കൈപിടിച്ചുയര്‍ത്തുന്നത് സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നെടുന്തൂണായ എടപ്പാള്‍ സന്തോഷാണ്.

വൈഷ്ണവി ഡി. മംഗലംbyവൈഷ്ണവി ഡി. മംഗലം
Mar 1, 2026, 01:13 pm IST
inVaradyam

കേരളത്തിന്റെ വാദ്യ പാരമ്പര്യം തകര്‍ച്ചയിലാണെന്ന വാദങ്ങള്‍ ഉയരുമ്പോളും വാദ്യത്തെ ജീവരക്തമായി കൊണ്ടുനടക്കുന്ന ഒരു പറ്റം കലാകാരന്മാര്‍ ഇന്ന് കേരളത്തിനുണ്ട്. ചെണ്ടയെക്കാള്‍ പഞ്ചവാദ്യത്തിന് കാണികള്‍ കൂടുന്ന കാലഘട്ടമാണിത്. ഇടയ്‌ക്ക, തിമില, ഇലത്താളം, കൊമ്പ്, മദ്ദളം എന്നിങ്ങനെയുള്ള അഞ്ച് വാദ്യങ്ങള്‍ ഒരുക്കുന്ന സ്വരസമന്വയം മലയാളിക്ക് മാറ്റി നിര്‍ത്താന്‍ കഴിയുന്നതല്ല.

സമൂഹത്തില്‍ സംഭവിക്കുന്ന എല്ലാ മാറ്റങ്ങളും ഒരു വലിയ സാംസ്‌ക്കാരിക പരിണാമത്തിന്റെ നേര്‍ക്കാഴ്‌ച്ച കൂടിയാണെന്ന് മനസ്സിലാക്കാന്‍ കഴിയും. വാദ്യ പഠനം എന്നത് ആണധികാരമായി കരുതുന്ന കാലഘട്ടത്തില്‍ നിന്ന് അവ സ്ത്രീകള്‍ക്കും തിളങ്ങാന്‍ കഴിയുന്ന മേഖലകളായിരിക്കുന്നു. ഈ വര്‍ഷത്തെ വനിതാ ദിനം അത്തരം ഒരു കാഴ്‌ച്ച സമ്മാനിക്കുകയാണ്.

മലപ്പുറം ജില്ലയിലെ എടപ്പാള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ കീഴില്‍ എട്ട് മുതല്‍ 74 വരെ പ്രായമുള്ള സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങുന്ന 74 പേരുടെ സംഘം പഞ്ചവാദ്യത്തില്‍ അരങ്ങേറാന്‍ ഒരുങ്ങുകയാണ്. മാറ്റം ആഗ്രഹിച്ചെത്തിയ കുടുംബിനികളെയും വിദ്യര്‍ത്ഥികളെയും കൈപിടിച്ചുയര്‍ത്തുന്നത് എടപ്പാള്‍ സ്വദേശിയും പഞ്ചവാദ്യകലാകാരനും സോപാനം സ്‌കൂള്‍ ഓഫ് പഞ്ചവാദ്യത്തിന്റെ നെടുന്തൂണുമായ എടപ്പാള്‍ സന്തോഷാണ്. 64 കലകളെ പ്രതിനിധീകരിച്ചു കൊണ്ടാണ് 64 സ്ത്രീകള്‍ അഞ്ച് വാദ്യങ്ങളിലായി അരങ്ങേറുന്നത്.

സ്ത്രീകള്‍ വാദ്യകലാ മേഖലയിലേക്ക് വരുമ്പോള്‍ സ്വാഭാവികമായും അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളെ മനസ്സിന്റെ ധൈര്യം കൊണ്ട് കരുത്താക്കി മാറ്റുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളെ ഇല്ലാതാക്കാനും, അവയെ ആത്മസമര്‍പ്പണമാക്കി മാറ്റാനും ഈ പെണ്‍ശക്തിക്ക് സാധിക്കുന്നുണ്ട്. കുടുംബിനികളില്‍ ഭൂരിഭാഗവും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങുന്ന സാഹചര്യമാണെങ്കിലും മാറിയ കുടുംബ പശ്ചാത്തലം സ്ത്രീകള്‍ക്ക് എല്ലാ മേഖലകളിലും പ്രവേശിക്കാന്‍ വഴിയൊരുക്കുന്നു. ഇക്കാര്യത്തില്‍ വലിയൊരു പങ്ക് ഇവരുടെ കുടുംബാംഗങ്ങള്‍ക്കുമുണ്ട്.

സ്ത്രീ ശാക്തീകരണം എന്നതിനേക്കാള്‍ സ്ത്രീകള്‍ക്കുള്ള അംഗീകാരമായാണ് ഈ പഞ്ചവാദ്യം അരങ്ങേറ്റത്തെ ഗുരു സന്തോഷ് കാണുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍, കോര്‍പ്പറേറ്റ് ജോലിക്കാര്‍, വാദ്യകലാകാരന്മാരുടെ ഭാര്യമാര്‍, വീട്ടമ്മമാര്‍ എന്നിവരൊക്കെ ഈ പഞ്ചവാദ്യത്തില്‍ അരങ്ങേറുന്നുണ്ട്. ഇവ ഏറ്റവും കൂടുതല്‍ മാനസികമായി ഉല്ലാസം നല്‍കുന്നത് വീട്ടമ്മമാര്‍ക്കാണ്. ”ഞങ്ങള്‍ക്ക് വേണ്ടത് മാറ്റമാണ്. അത് ഞങ്ങള്‍ക്ക് ഇവിടെ നിന്ന് ലഭിക്കുന്നു” സംഘത്തിലെ ഒരു വാദ്യ കലാകാരി പറയുന്നു.

2016 മുതല്‍ സ്ത്രീകളെ പഞ്ചവാദ്യം പഠിപ്പിക്കുന്ന വലിയ കലാകാരനാണ് ആലങ്കോട് സന്തോഷ്, പാരമ്പര്യമായി വാദ്യകലാകാരന്‍ ആണെങ്കിലും, കലാസാംസ്‌കാരിക രംഗത്ത് ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന ഒരാള്‍ കൂടിയാണ്. സ്ത്രീകള്‍ വാദ്യരംഗത്തേക്ക് വരുന്നത് മനസാ സ്വീകരിക്കുന്നവര്‍ ഉണ്ടെങ്കിലും അവയ്‌ക്ക് അനാവശ്യ വ്യാഖ്യാനങ്ങള്‍ നല്‍കുന്നവരും നമുക്കിടയിലുണ്ട്. അത്തരത്തിലുള്ള ദുരനുഭവങ്ങളും സന്തോഷ് ആശാനും ശിഷ്യകള്‍ക്കും ഉണ്ടായിട്ടുണ്ട്. അര്‍ദ്ധനാരീശ്വര സങ്കല്‍പ്പത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഭാരതീയര്‍ക്ക് സ്ത്രീകളുടെ വിജയത്തെ സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് ആലംകോട് സന്തോഷ് പറയുന്നത്.

വാദ്യപാരമ്പര്യം ഏതെങ്കിലും ഒരു വിഭാഗത്തിന് വേണ്ടി മാത്രമുള്ളതല്ല. വാദ്യത്തോടുള്ള അടുപ്പവും കമ്പവുമുള്ള ഏതൊരാള്‍ക്കും സ്വായത്തമാക്കാവുന്നതാണ്. ഇതിനു തെളിവാണ് വനിതകളുടെ ഈ വാദ്യസംഘം.

Tags: Sopanam School of Panchavadyamപഞ്ചവാദ്യംവനിതാ ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.