ജയ്സാൽമീർ: ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററായ പ്രചണ്ഡിൽ സഹ പൈലറ്റായി രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇതോടെ ഒരു യുദ്ധ ഹൈലികോപ്റ്ററിൽ സഹപൈലറ്റായി പറക്കുന്ന ആദ്യത്തെ ഇന്ത്യൻ രാഷ്‌ട്രപതിയായി ദ്രൗപതി മുർമു മാറി. യുദ്ധമുഖങ്ങളിലടക്കം ഉപയോഗിക്കാവുന്ന മൾട്ടി പർപ്പസ് ഹെലികോപ്റ്ററാണ് പ്രചണ്ഡ്.
“പ്രചണ്ഡ് ഹെലികോപ്റ്റർ സ്വാശ്രയത്വത്തിന്റെ ശക്തമായ പ്രതീകമാണ്. ഈ നിമിഷം, ഞാൻ ജയ്സാൽമീർ ജില്ലയ്‌ക്ക് മുകളിലൂടെ പറക്കുകയാണ്. നമ്മുടെ ധീരരായ സൈനികർക്ക് എന്റെ ഹൃദയംഗമമായ ആശംസകളും അഗാധമായ നന്ദിയും അറിയിക്കുന്നു. ജയ് ഹിന്ദ്, ജയ് ഭാരത്, നിങ്ങൾക്ക് ഊഷ്മളമായ സല്യൂട്ട്,” കോക് പിറ്റിൽ ഇരുന്ന് രാഷ്‌ട്രത്തോടായി അവർ പറഞ്ഞു.
25 മിനിറ്റോളം അവർ ഹെലികോപറ്ററിൽ പറന്നു. നേരത്തെയും റഫാലിലും സുഖോയ് യിലും രാഷ്‌ട്രപതി സഞ്ചരിച്ചിരുന്നു.
















