മലയാള സിനിമാപ്രേക്ഷർക്ക് ഒരിക്കലും മറക്കാനാകാത്ത വിയോഗമാണ് നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസിന്റേത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ നവാസിന്റെ മരണശേഷമുള്ള കുടുംബ കാര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ്. നവാസിന്റെ ഭാര്യ രഹ്‌നയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നിയാസ് പറഞ്ഞു. താനും നവാസും തമ്മിൽ സഹോദരങ്ങൾ എന്നതിനെക്കാൾ വലിയ സുഹൃത്ത് ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് നിയാസ് ബക്കർ ഇക്കാര്യങ്ങൾ പറഞ്ഞത്.
നവാസിന്റെ മരണം സമ്മാനിച്ച ഷോക്കിൽ നിന്നും വേദനയിൽ നിന്നും രഹ്‌ന മൂവ് ഓൺ ചെയ്തിട്ടില്ല എന്നും അതിനൊക്കെ സമയം എടുക്കും എന്നും ആണ് നിയാസ് പറയുന്നത്. മക്കളുടെ ഉത്തരവാദിത്തം ഒക്കെ രഹ്‌ന തന്നെയാണ് നോക്കുന്നത് എന്നും ജീവിക്കാൻ ആവശ്യമായ അസറ്റ് ഉണ്ടാക്കിയ ശേഷമായിരുന്നു നവാസിന്റെ മരണം എന്നും നിയാസ് ബക്കർ പറഞ്ഞു
‘ നവാസിന്റെ നഷ്ടം എപ്പോഴും വേദനയാണ്. പക്ഷെ ഞാൻ പെട്ടെന്ന് അതിജീവിച്ചു. അവന്റെ വിയോഗത്തിനുശേഷം മറിമായത്തിലെ സെറ്റിലേക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. അവിടെയുള്ളവർ നിർബന്ധിച്ചാണ് ഞാൻ സെറ്റിലേക്ക് പോയത്.അവന്റെ ഭാര്യ രഹ്ന ആ മരണം അംഗീകരിക്കാൻ ഇനിയും സമയമെടുക്കും.
അവരുടെ മാനസികാവസ്ഥ എങ്ങനെയാണെന്ന് പറയാൻ കഴിയില്ല. റിക്കവർ ആയി വരാൻ സമയം എടുക്കും. നമ്മൾ എങ്ങനെ പറഞ്ഞാലും അവരുടെ മാനസികാവസ്ഥ എന്താന്നുള്ളത് അറിയാമല്ലോ. കുറേ സമയമൊക്കെ വളരെ ബെറ്റർ ആയിട്ടിരിക്കും. വേറെ ചില സമയങ്ങളിൽ വളരെ ഡൗൺ ആകും. അത് എത്ര വന്നാലും ചില ഓർമ്മകൾ വരുമ്പോൾ അത് വേട്ടയാടികൊണ്ടിരിക്കും
നവാസ് ഇല്ലാതെ ജീവിക്കാൻ പറ്റില്ല എന്ന് രഹ്‌ന പറഞ്ഞത്, അത് ഏതൊരു ഭാര്യക്കും അങ്ങനെയാണല്ലോ എന്റെ ഭാര്യക്കും അങ്ങനെ പറ്റില്ല. ഭാര്യ ഇല്ലാതെ എനിക്കും ജീവിക്കാൻ അങ്ങനെതന്നെയാണ്. നമ്മുടെ ആ ബന്ധത്തിന്റെ തീവ്രതയാണത്. അപ്രതീക്ഷ വിയോഗം ആയിരുന്നു.എല്ലാവർക്കും അവരവരുടേതായ ഉത്തരവാദിത്തമുണ്ട്. ഒരാൾ മരിച്ചെന്നുപറഞ്ഞ് ഉത്തരവാദിത്തം നമ്മളിലേക്ക് വരും എന്നില്ല.
അയാൾ ജീവിച്ചിരിക്കുമ്പോഴും നമുക്ക് ചെയ്തുകൊടുക്കാൻ കഴിയുന്നതെല്ലാം ചെയ്യാം. രഹ്നയെ സംബന്ധിച്ചടത്തോളം അതവർ ആഗ്രഹിക്കുന്നില്ല. കാരണം നവാസിന്റെ ഒരു താൽപര്യം അതാണ്. നവാസ് അധ്വാനിച്ചുവച്ചതുണ്ട്. അതുകൊണ്ട് ജീവിക്കുകയെന്നാണ്. ആരെയും ആശ്രയിക്കാൻ അവർ ആഗ്രഹിക്കുന്നില്ല.
അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റാത്തതിൽ വേദനയുണ്ട്. എന്നാൽ അതിനേക്കാൾ സന്തോഷിക്കുന്നുണ്ട്. കാരണം അങ്ങനെ പറയാൻ അവർ പ്രാപ്തരായല്ലോ. അതിന് ഞാൻ നവാസിന് ബിഗ് സല്യൂട്ട് കൊടുക്കുകയാണ്. അവന് അഞ്ച് കോടി രൂപയുടെ സ്വത്തുക്കളുണ്ട്. അവർക്ക് ജീവിക്കാൻ സാധിക്കും.
നമ്മൾ കൃത്യമായിട്ട് മനസ്സിലാക്കിവെച്ചിട്ടുള്ള ഒരു കാര്യമല്ലേ?നമുക്കെല്ലാവർക്കും അറിയാലോ ഒരു ദിവസം മരിക്കും എന്നുള്ളത്. അല്ലേ? എന്നിട്ട് നമ്മൾ വാവിട്ട് കരയും. നമുക്ക് കൃത്യമായിട്ട് അറിയാവുന്ന ഒരുകാര്യമാണെങ്കിലും അത് സഹിക്കാൻ പറ്റാത്ത ഒരു വേദന തന്നെയാണ്. പ്രാർത്ഥിക്കുക എന്നുള്ളത് മാത്രമാണ്. മരണപ്പെട്ടവർക്ക് വേണ്ടി നമുക്ക് ഒന്നും ചെയ്യാനില്ല. ജീവിച്ചിരിക്കുന്നവർക്ക് വേണ്ടിയേ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളൂ” നിയാസ് ബക്കർ പറഞ്ഞു.












