കോട്ടയം: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന ദര്‍ശനം നാളെ( ബുധനാഴ്ച).രാത്രിയിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന ദര്‍ശനം.
ഉത്സവത്തിന് 18ന് കൊടിയേറി.26ന് പള്ളിവേട്ട.27ന് ആറാട്ടോടെ ഉത്സവം കൊടിയിറങ്ങും.
എല്ലാ വര്‍ഷവും കുംഭമാസത്തിലെ തിരുവാതിര ആറാട്ടായി വരുന്ന ഉത്സവമാണ് ക്ഷേത്രത്തിലെ പ്രധാന വിശേഷം.ഉത്സവത്തിന്റെ എട്ടാം നാളാണ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പുറത്തെടുക്കുന്ന ഏഴരപ്പൊന്നാന ദര്‍ശനം.കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് പ്രസിദ്ധമായ ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്.












